ബിഗ് ബോസ് എട്ടാം സീസണിൽ കാളിയും റിനിയും പുറത്തായപ്പോൾ താഷിയും ഷിബിനയും വൈൽഡ് കാർഡായി എത്തി. ഗായത്രി സുരേഷ് വീട്ടിലേക്ക് തിരിച്ചെത്തി.
ബിഗ് ബോസ് മലയാളം സീസൺ 8 ഒൻപതാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. വീക്കന്റ് എപ്പിസോഡിൽ കാളിയും റിനിയും പുറത്തായി. എന്നാൽ വൈൽഡ് കാർഡ് എൻട്രിയായി ഒറ്റ മത്സരാത്ഥിയായി താഷിയും ഷിബിനയും ബിബി വീട്ടിലെത്തി. പുതിയ ആഴ്ചയിൽ രാഹുൽ ഈശ്വറിനെയാണ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ നേതാവായി എൽദോയും തിരഞ്ഞെടുക്കപ്പെട്ടു.
ഗായത്രി സുരേഷിന്റെ വീട്ടിലേക്കുള്ള റീ എൻട്രി ആയിരുന്നു ഇന്നത്തെ എപ്പിസോഡിലെ ഏറ്റവും വലിയ സർപ്രൈസ്. രാവിലെ തന്നെ ഗായത്രി വീട്ടിലേക്ക് റീ എൻട്രി നടത്തുകയുണ്ടായി. ഇനി ഗായത്രി എങ്ങനെയാവും ഗെയിം മുന്നോട്ട് കൊണ്ടുപോവുക എന്നാണ് പ്രേക്ഷകർ ഏവരും ഉറ്റുനോക്കുന്നത്. ജസീലക്കെതിരെ ഗായത്രി ഗെയിം കളിക്കുമോ അതോ ന്യൂട്രൽ ആയി നിന്നുകൊണ്ടാണോ കളിക്കുക എന്നതാണ് പ്രധാന കാര്യം.
അതേസമയം ഇന്നത്തെ ദിവസത്തെ ടാസ്ക് ആയി ബിഗ് ബോസ് റോഡ് നിർമാണമാണ് അംഗംങ്ങൾക്ക് നൽകിയത്. കോൺട്രാക്ടർമാരായി ശ്രീലക്ഷ്മിയെയും കടൽ കൊമ്പനെയും നിയമിച്ച ബിഗ് ബോസ് നോമിനേഷനിലുള്ള അംഗങ്ങളെ ഇരു ടീമുകളിലുമായി വിന്യസിച്ചു. ഏറ്റവും നന്നായി റോഡ് നിർമ്മാണം പൂർത്തിയാക്കുക എന്നതായിരുന്നു ടാസ്ക് എങ്കിലും പരസ്പരം നിർമ്മാണ സാമഗ്രികകൾ തട്ടിപറിച്ചുകൊണ്ടാണ് ഇരു ടീമും ടാസ്ക് കളിച്ചത് എന്നതും ശ്രദ്ധേയമാണ്.
തുടർന്ന് അധികാരികളായ രാഹുൽ ഈശ്വറും സംഘവും പരിശോധനക്കെത്തിയപ്പോൾ ശ്രീലക്ഷ്മിയും വിജയിച്ചുവെന്നാണ് വിധിയെഴുതിയത്. അധികാരികളുടെ തീരുമാനം ബിഗ് ബോസും ശരിവച്ചു. വിജയിച്ചവർക്കുള്ള പ്രതിഫലതുകയിൽ നിന്നും ഏറ്റവും കൂടുതൽ സ്വന്തമാക്കുന്ന രണ്ട് പേർ ലീഡർ സ്ഥാനാർഥികൾ ആവുകയും ഏറ്റവും കുറവ് ലഭിക്കുന്ന രണ്ട് പേർ നേരിട്ട് നോമിനേഷനിലേക്ക് കടക്കുകയും ചെയ്യും.
ഏറ്റവും കൂടുതൽ നോബിയാണ് എടുത്തത്. രാകേഷിനും എൽദോയ്ക്കും പ്രതിഫലം ഒന്നും തന്നെ ലഭിച്ചില്ല. 6900 കരസ്ഥമാക്കിയ നോബിയുടെ നടപടിയെ കോൺട്രാക്ടർ ആയ ശ്രീലക്ഷ്മി ചോദ്യം ചെയ്യുകയും ബിബി വീട്ടിൽ വലിയ ചർച്ചയാവുകയും ചെയ്തു. താൻ കളിച്ചത് ഫെയർ ആയ ഗെയിം അല്ലെന്നും അതാണ് തന്റെ ഗെയിം എന്നും നോബി വ്യക്തമാക്കി. നോബിയുടെ നടപടി ശരിയാണോ എന്നാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ഉയർന്നുവരുന്ന പ്രധാന കാര്യം. എന്തായാലും വീക്കന്റ് എപ്പിസോഡിൽ മോഹൻലാൽ വരുമ്പോൾ ഇക്കാര്യത്തെ എങ്ങനെയാണ് ഡീൽ ചെയ്യുന്നത് എന്നതും പ്രധാനപ്പെട്ടതാണ്.



