ബിഗ് ബോസില്‍ നിന്ന് പടിയറങ്ങിയ ശേഷം ആര്യന്റെ ആദ്യ പ്രതികരണം ഇങ്ങനെ.
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴ് അവസാന ലാപ്പിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇനി രണ്ടാഴ്‍ച മാത്രമാണ് മലയാളം ഷോയുടെ ഗ്രാൻഡ് ഫിനാലെയ്‍ക്ക് ബാക്കിയുള്ളത്. ഇന്നലെ ആര്യൻ കൂടി പുറത്തായിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം ആര്യന്റെ ആദ്യ പ്രതികരണമാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ആരായിരിക്കും വിന്നര്‍ എന്നായിരുന്നു ചോദ്യം. പ്രേക്ഷകരുടെ ഭാഗത്ത് നിന്നുള്ള വിവിധ കാഴ്‍ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് അതിന് ആര്യൻ മറുപടി പറഞ്ഞച്. ഇമോഷണലി കണക്റ്റ് ചെയ്യുന്ന ഏഷ്യാനെറ്റില്‍ കാണുന്ന 30 40 വയസ്സുള്ള ആള്‍ക്കാര്‍ ആണ് പ്രേക്ഷക വിധി തീരുമാനിക്കുന്നതെങ്കില്‍ അനുമോള്‍ ജയിക്കും എന്നാണ് ആര്യൻ മറുപടി പറഞ്ഞത്. കുറച്ചുകൂടി സിഗ്‍മ പ്രേക്ഷകര്‍ ആണെങ്കില്‍ അക്ബറോ ഷാനവാസോ ജയിക്കും.എന്റര്‍ടെയ്‍ൻമെന്റ് കാഴ്‍ചപ്പാടില്‍ ആണെങ്കില്‍ ഞാൻ അവിടെ ഉണ്ടാകുമായിരുന്നു. അതിനാല്‍ ആ കാഴ്‍ചപ്പാടില്‍ നെവിനും ജയിക്കില്ല എന്നും ആര്യൻ പറഞ്ഞു. എന്നാല്‍ ആര്യന്റെ കാഴ്‍ചപ്പാടില്‍ ഒരു ഉത്തരം മാത്രം പറയാൻ ആവശ്യപ്പെട്ടപ്പോള്‍ നെവിന് എന്തുകൊണ്ട് അവസരം കൊടുത്തൂടാ എന്നായിരുന്നു ആര്യന്റെ മറുപടി.
ആരാണ് ആര്യൻ?
ഒരു നടനെന്ന നിലയിലുള്ള ആര്യന്റെ യാത്ര വളരെ ശ്രദ്ധേയമാണ്. അവിസ്‍മരണീയമായ വേഷങ്ങളും അഭിനയവും കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആര്യന് കഴിഞ്ഞിട്ടുണ്ട്. 50 ൽ അധികം പരസ്യ ചിത്രങ്ങളിൽ മുഖം കാണിച്ച ആര്യൻ പതിയെ സിനിമയിൽ ചുവടുറപ്പിക്കുകയായിരുന്നു.
നിവിൻപോളി നായകനായെത്തിയ "1983"എന്ന ചിത്രത്തിലൂടെയാണ് ആര്യൻ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് "ഓർമ്മകളിൽ", "ഫാലിമി" എന്നീ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ച വെച്ചു. ഈ വർഷം റിലീസ് ആയ വടക്കൻ എന്ന ചിത്രത്തിലും ആര്യൻ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. 2022 ൽ ആമസോൺ പ്രൈം ഡേറ്റിംഗ് റിയാലിറ്റി ഷോയായ 'ഡേറ്റ് ബാസി' യിലും ആര്യൻ കദൂരിയ പ്രത്യക്ഷപ്പെട്ടിരുന്നു.
പരസ്യ ചിത്രങ്ങളിലും സിനിമയിലും മാത്രമല്ല മോഡലിംഗിലും ആര്യൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‍കീ ഐസ്ക്രീമിന്റെ മുഖമായി തിളങ്ങിയ ആര്യനിൽ നിന്നും വടക്കനിലെ പ്രധാന കഥാപാത്രമായി എത്തി നിൽക്കുന്ന ആര്യനിലേക്കുള്ള ദൂരം ചെറുതല്ല. സ്പോർട്‍സ്, ഡാൻസ്, നാടകം എന്നീ മേഖലകളിലും ആക്റ്റീവ് ആയ ആര്യൻ ബിഗ് ബോസിലും കളം നിറഞ്ഞുനിന്നാണ് പടിയിറങ്ങിയിരിക്കുന്നത്.
