ഫിറോസ് ഖാനും സജ്‍നയ്‍ക്കും താക്കീത് നല്‍കി ബിഗ് ബോസ്.


ഇന്നത്തെ ബിഗ് ബോസില്‍ ഏറ്റവും വലിയ നാടകീയ സംഭവമായിരുന്നു ഫിറോസ് ഖാനുമായുള്ള വിഷയങ്ങള്‍. ഫിറോസ് ഖാൻ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് അനൂപ് കൃഷ്‍ണൻ തിരുത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ സജ്‍ന വിശദീകരണം നടത്തി. അതിനിടയിലാണ് ആത്മഹത്യ ചെയ്യുന്നുവെന്നും പറയരുതെന്ന് നോബിയും മണിക്കുട്ടനും സജ്‍നയോട് ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് അത് ഓര്‍മയില്ല എന്നായിരുന്നു സജ്‍ന പറഞ്ഞു. എന്തൊരു അഭിനയമാണ് ഇതെന്നായിരുന്നു സന്ധ്യാ മനോജും മജ്‍സിയയും പറഞ്ഞത്.

ആത്മഹത്യ ചെയ്യുമെന്ന് സജ്‍ന പറഞ്ഞ കാര്യം സന്ധ്യാ മനോജും മജ്‍സിയയും മറ്റുള്ളവരോടും പറഞ്ഞു. ആത്മഹത്യ പ്രവണതയുള്ള ആളായിരിക്കും സജ്‍നയെന്ന് അനൂപ് കൃഷ്‍ണനും പറഞ്ഞു. ഇക്കാര്യം അനൂപ് കൃഷ്‍ണൻ ബിഗ് ബോസിനോടും പറഞ്ഞു. ഭീഷണി മുഴക്കിക്കൊണ്ടിരിക്കുകയാണ് സജ്‍ന ഫിറോസ്. എന്തെങ്കിലും കാര്യം ബിഗ് ബോസ് തന്നെ ചെയ്യണം. ഇതിന്റെ റിസ്‍ക് ഞങ്ങള്‍ എടുക്കില്ല എന്നും അനൂപ് കൃഷ്‍ണൻ പറഞ്ഞു. ഫിറോസും സജ്‍നയും കണ്‍സെഷൻ റൂമിലേക്ക് വരാൻ ബിഗ് ബോസ് ആവശ്യപ്പെടുകയും ചെയ്‍തു.

സജ്‍ന, നിങ്ങള്‍ സ്വയം അപകടപ്പെടുത്തുമെന്ന് പറഞ്ഞതായി തുടര്‍ച്ചയായി ശ്രദ്ധയില്‍ പെടുന്നുവെന്ന് ബിഗ് ബോസ് പറഞ്ഞു. ഷോ ഉപേക്ഷിച്ച് വീട്ടില്‍ പോകണമെന്ന് തോന്നുന്നുണ്ടോയെന്നും ചോദിച്ചു. ഇല്ല ബിഗ് ബോസ്, സോറി എന്ന് സജ്‍ന പറഞ്ഞു. അത് അറിയാതെ പറഞ്ഞുപോയതാണ്. ഇനി അങ്ങനെ പറയില്ല. അത് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും സജ്‍ന പറഞ്ഞു.

ഇവിടെ എല്ലാവരുടെയും ജീവൻ പ്രധാനമാണ്. ഇവിടത്തെ സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വഴി തെരഞ്ഞെടുക്കാം. ഇവിടെ തുടരണമെങ്കിലും ഇവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. ഇവിടത്തെ നിയമങ്ങള്‍ പാലിക്കേണ്ടിയും വരുമെന്നും ബിഗ് ബോസ് പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടോയെന്ന് ബിഗ് ചോദിച്ചു. തിരിച്ചുപോകാനല്ല വന്നത് എന്നും ഫിറോസ് പറഞ്ഞു. ഇനി ആവര്‍ത്തിക്കില്ല, നില്‍ക്കാൻ ആഗ്രഹിച്ച് വന്നതാണ് സോറിയെന്നും ബിഗ് ബോസ് എന്നും സജ്‍ന പറഞ്ഞു. നിങ്ങള്‍ ഈ രീതി ഇനിയും ആവര്‍ത്തിച്ചാല്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നതും തിരിച്ച് സ്വന്തം വീട്ടിലേക്ക് അയക്കുന്നതുമായിരിക്കുമെന്ന് ബിഗ് ബോസ് പറഞ്ഞു.