ആരാധകരോട് സംവദിക്കാനും തന്റെ ഫോട്ടോകള്‍ പങ്കുവയ്‍ക്കാനും എന്നും സമയം കണ്ടെത്താറുള്ള താരമാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചൻ പങ്കുവെച്ച തന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

കുടുംബ ആല്‍ബത്തില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് അമിതാഭ് ബച്ചൻ പങ്കുവെച്ചിരിക്കുന്നത്. ആരാധകരില്‍ മിക്കവരും കണ്ടിട്ടില്ലാത്ത ഒരു ഫോട്ടോ. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊവിഡ് വിമുക്തി തേടിയ അമിതാഭ് ബച്ചൻ അടുത്തമാസം തന്റെ എഴുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കാൻ തയ്യാറായിരിക്കുകയാണ്. അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബെച്ചനും കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയേണ്ടിവന്നിരുന്നു. അമിതാഭ് ബച്ചന്റെ കുടുംബത്തില്‍ കൊവിഡ് ബാധിച്ച എല്ലാവരും സുഖം പ്രാപിച്ചിരുന്നു.