കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസാദ്യമാണ് 92 വയസ്സുകാരിയായ ലത മങ്കേഷ്‍കറെ മുംബൈ ബ്രീച്ച് കാന്‍ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ഗായിക ലത മങ്കേഷ്‍കറുടെ (Lata Mangeshkar) ആരോഗ്യനില അതീവ ഗുരുതരമാണെന്നുള്ള വാർത്തകൾ പുറത്തുവന്നത്. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിൽ വെന്‍റിലേറ്ററിലേക്ക് ലത മങ്കേഷ്‍കറെ മാറ്റിയിരിക്കുകയാണെന്നായിരുന്നു അധികൃതർ അറിയിച്ചത്. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ ഗായികയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയുമായി എത്തിയത്.
ബോളിവുഡ് താരങ്ങളായ രവീണ ടണ്ടനും അഫ്താബ് ശിവദാസനിയും ട്വീറ്റുമായി രംഗത്തെത്തി."പ്രാർത്ഥനകൾ ഞങ്ങളുടെ രാപ്പാടി ലതാ മങ്കേഷ്‍കർ ജിക്ക് വേഗം സുഖം പ്രാപിക്കട്ടെ", എന്നാണ് രവീണ ട്വീറ്റ് ചെയ്തത്. “മങ്കേഷ്കർലത ജിയുടെ വീണ്ടെടുപ്പിനായി ആത്മാർത്ഥമായ പ്രാർത്ഥനകൾ. ഇന്ത്യയുടെ യഥാർത്ഥ ഇതിഹാസവും രത്നവും", എന്നാണ് അഫ്താബ് കുറിച്ചത്.
ലതാ മങ്കേഷ്‍കറുടെ നില ഗുരുതരമാണെന്നും ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതീക് സംദാനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്‍തിരുന്നു.
കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസാദ്യമാണ് 92 വയസ്സുകാരിയായ ലത മങ്കേഷ്‍കറെ മുംബൈ ബ്രീച്ച് കാന്‍ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിനൊപ്പം ന്യുമോണിയയും പിന്നാലെ കണ്ടെത്തി. എന്നാല്‍ ജനുവരി 30 ഓടെ കൊവിഡില്‍ നിന്നും ന്യുമോണിയയില്‍ നിന്നും മുക്തയായിരുന്നു. തുടര്‍ന്നും ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്ന ലത മങ്കേഷ്‍കറെ കഴിഞ്ഞ ആഴ്ച വെന്‍റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു.
