Asianet News MalayalamAsianet News Malayalam

രാഷ്‍ട്രീയ സാംസ്‌കാരിക നായകന്മാരുടെ ഓർമ്മകളിൽ 'ചരിത്രമുറങ്ങുന്ന പയ്യാമ്പലം'

പ്രേം ആർ നമ്പ്യാർ ആണ്  'ചരിത്രമുറങ്ങുന്ന പയ്യാമ്പലം' എന്ന മ്യൂസിക് ആല്‍ബം സംവിധാനം ചെയ്യുന്നത്.

Charithramurangunna Payyambalam music album shooting complete
Author
Kochi, First Published Sep 15, 2021, 9:06 PM IST

കേരളത്തിലെ മണ്‍മറഞ്ഞുപോയ  രാഷ്‍ട്രീയ സാംസ്‌കാരിക നായകൻന്മാരെകുറിച്ച്  പ്രേം ആർ നമ്പ്യാർ  സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ ആല്‍ബമാണ് 'ചരിത്രമുറങ്ങുന്ന പയ്യാമ്പലം'. മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ചിത്രീകരണം കണ്ണൂർ പയ്യാമ്പലത്തും  പരിസരത്തുമായി പൂര്‍ത്തിയായി.  മണ്‍മറഞ്ഞ രാഷ്‍ട്രീയ സാംസ്‌കാരിക  നായകൻന്മാരെ പുതു തലമുറയ്ക്ക്  പരിചയപ്പെടുത്തുന്നതിനും ഓർക്കുന്നതിനു വേണ്ടിയുമാണ് ഈ  മ്യൂസിക്കൽ ആൽബമെന്ന് സംവിധായകൻ പറയുന്നു. വിലു ജനാർദ്ദനൻ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

രാജേന്ദ്രൻ തയാട്ട്, തമ്പാൻ  ബ്ലാത്തൂർ, ഉഷ പയ്യന്നൂർ, പ്രിയ കണ്ണൂർ, ബേബി സാൻഡ്‌വി  തുടങ്ങിയവരാണ് ആൽബത്തിലെ അഭിനേതാക്കൾ. സംഗീതം- ദേവഷ് ആർ നാഥ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനോയ്‌ ചെമ്പേരി, ക്യാമറ- സുധി കെ സഞ്‍ജു, ആലാപനം- ആർ ഉണ്ണികൃഷ്‍ണൻ, ചീഫ്  അസോസിയേറ്റ് - ഷാബിൻ ഷാ, മേക്കപ്പ് ഷിജു ഫെറോക്, കോസ്റ്റ്യൂം- ബാലൻ മട്ടന്നൂർ, ആർട്ട്‌- ഷാൻ പൊൻകുന്നം, ഡിസൈൻ- ഷാരോൺ.

പി &ജി സിനിമാസിന്റെ ബാനറിൽ ആണ് മ്യൂസിക് ആല്‍ബം നിര്‍വഹിക്കുന്നത്.

 ഒക്ടോബർ ആദ്യവാരത്തോടെയാണ്  പ്രേം ആർ നമ്പ്യാർ സംവിധാനം ചെയ്‍ത ആൽബം പുറത്തിറങ്ങുക.

Follow Us:
Download App:
  • android
  • ios