അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് ചേഹ്‍റെ. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കിടിലൻ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 

അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് ചേഹ്‍റെ. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കിടിലൻ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇമ്രാൻ ഹാഷ്‍മിയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. ഇരുവരും ആദ്യമായിട്ടാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഐപിഎല്ലിന്റെ ആവേശത്തിലായതിനാല്‍ സിനിമയിലെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കാമെന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്.