ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനറ്റ്' ഡിസംബർ നാലിന് ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നു. നടി ഡിംപിൾ കപാഡിയ ആണ് ഈ വിവരം വാർണർ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടത്. ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും നിറഞ്ഞതാണ് ചിത്രമെന്ന് കപാഡിയ പറയുന്നു. . ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്.

ഇന്ത്യയില്‍ ക്രിസ്റ്റഫര്‍ നോളന് ആരാധകർ ഏറെയുണ്ടെങ്കിലും കൊവിഡ് സാഹചര്യത്തിൽ റിലീസിനെത്തുന്ന ചിത്രം എത്രകണ്ട് വിജയമാകുമെന്നതിൽ സംശയമുണ്ടെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.  ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവര്‍ക്കൊപ്പം ഡിംബിള്‍ കബാഡിയയും ചിത്രത്തിൽ  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ഇന്ത്യയിലെ പലയിടത്തും അൺലോക്ക് 5ന്റെ ഭാ​ഗമായി തീയേറ്ററുകൾ തുറക്കാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു. കണ്ടയ്ന്‍മെന്‍റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ 50 ശതമാനം കാഴ്ച്ചക്കാരോടെ പ്രദര്‍ശനം തുടങ്ങാനായിരുന്നു സര്‍ക്കാർ തീരുമാനം. ഇതിന് പിന്നാലെയാണ് 'ടെനറ്റ്' റിലീസിന് ഒരുങ്ങുന്നത്.