കാടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചുരുളി നവംബർ 19ന് സോണി ലൈവിലൂടെയാണ് റിലീസ് ചെയ്തത്

ലയാള സിനിമയിൽ കഴിഞ്ഞ ഏതാനും നാളുകളായി ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ചുരുളി(Churuli). ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി(Lijo Jose Pellissery) സംവിധാനം ചെയ്‍ത ചിത്രം ഒടിടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിക്ക് പകരം ജിസ് ജോയ്( jis joy) ആയിരുന്നു ചുരുളി സംവിധാനം ചെയ്തിരുന്നതെങ്കില്‍ എന്ന പരീക്ഷണത്തിലാണ് സോഷ്യല്‍ മീഡിയ. 

ചിത്രത്തിന്റെ ജിസ് ജോയ് വേര്‍ഷന്‍ ട്രെയ്‌ലറും സമൂഹമാധ്യമത്തില്‍ തരംഗമാവുകയാണ്. നന്മ നിറഞ്ഞ കഥാപാത്രങ്ങളും അതിന് പറ്റിയ ബിജിഎമ്മും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. തെറിവിളിയില്ലാതെ, അടിപിടിയില്ലാതെ ആകും ജിസ് ജോയ് ഈ സിനിമ എടുക്കുക എന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ജിസ് ജോയ് ഈ സിനിമ വീണ്ടും എടുക്കണമെന്നും ഫാമിലി ആയി സിനിമ കാണണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

View post on Instagram

കാടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചുരുളി നവംബർ 19ന് സോണി ലൈവിലൂടെയാണ് റിലീസ് ചെയ്തത്. എസ് ഹരീഷ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന മുന്നറിയിപ്പോടെയാണ് ഒടിടിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗത്തില്‍ ചിത്രം പ്രദർശിപ്പിച്ചിരുന്നു.