Asianet News MalayalamAsianet News Malayalam

സിനിമാ മേഖലയിലെ പ്രതിസന്ധി, നവംബർ 2 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവംബർ 2 ന് ചർച്ച നടക്കും. മുഖ്യമന്ത്രിക്ക് ഒപ്പം നാല് വകുപ്പ് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.

CM pinarayi vijayan calls meeting over Crisis in the film sector
Author
Thiruvananthapuram, First Published Oct 29, 2021, 11:54 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ മേഖലയിലെ (film sector) പ്രതിസന്ധികളും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ വീണ്ടും ചർച്ച. മുഖ്യമന്ത്രി പിണറായി (pinarayi vijayan) വിജയന്റെ നേതൃത്വത്തിൽ നവംബർ 2 ന് ചർച്ച നടത്തുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഒപ്പം നാല് വകുപ്പ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ സർക്കാർ ഒടിടി പ്ലാറ്റ്ഫോമുമായി മുന്നോട്ട് പോകും. പാവപ്പെട്ട കലാകാരൻമാരെ സഹായിക്കാനാണ് ഇതെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. 

'ഹംഗറിയിലെ തെരുവിലൂടെ നടക്കുന്ന യൂത്ത് പയ്യൻ', മമ്മൂട്ടിയുടെ വീഡിയോ

കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട തിയറ്ററുകൾ കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിച്ച് തുടങ്ങിയത്. തിയറ്റർ എ സി ഹാൾ അടച്ചിട്ട മുറിയായതിനാൽ 50 ശതമാനം പേർക്ക് മാത്രമേ പ്രവേശനം നൽകുന്നുള്ളു. വാക്സീൻ എടുത്തവർക്കാണ് നിലവിൽ തിയറ്ററിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. അതേ സമയം ഒരു വാക്സീൻ എടുത്തവർക്ക് പ്രവേശനം നൽകുന്നത് പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഉന്നത യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നും മന്ത്രി അറിയിച്ചു. 

'ഇതാ നമ്മുടെ പുരസ്‍കാരം', അവാര്‍ഡ് മോഹൻലാലിനെ കാണിക്കുന്ന ആന്റണി പെരുമ്പാവൂര്‍

മരക്കാർ സിനിമയുടെ തിയറ്റർ റിലീസ്,  ഉപാധികൾ മുന്നോട്ട് വെച്ച് നിർമാതാക്കൾ

ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ്  കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്ഥാനത്തെ തിയറ്ററുകളിൽ വീണ്ടും സിനിമ പ്രദർശനം ആരംഭിച്ചത്. മരക്കാർ ഉൾപ്പടെ ഒടിടി റിലീസ് ഒഴിവാക്കി കൂടുതൽ മലയാള ചിത്രങ്ങൾ തിയറ്ററിലെത്തുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. എന്നാൽ മരക്കാർ സിനിമയുടെ തിയറ്റർ റിലീസിന് നിർമാതാക്കൾ ഉപാധികൾ മുന്നോട്ട് വെച്ചു. റിലീസ് ചെയ്യുമ്പോൾ ആദ്യ മൂന്നാഴ്ച്ച പരമാവധി തിയേറ്ററുകൾ നൽകണമെന്നാണ് നിർമ്മാതാക്കൾ ഫിലിം ചേമ്പറിന് മുന്നിൽ വെച്ച ഉപാധി.  ഇത് ചർച്ച ചെയ്യാൻ നാളെ തിയേറ്റർ ഉടമകളുടെ അടിയന്തര യോഗം ചേരും. 

Follow Us:
Download App:
  • android
  • ios