പുതിയ ഭാവത്തിലും രൂപത്തിലും എത്തുന്ന കോമഡിസ്റ്റാർസ് സീസൺ 2 ന്റെ റീലോഞ്ചിങ്ങ് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. യൂത്ത്ഐക്കൺ ആസിഫ് അലി മുഖ്യാതിഥിയായിഎത്തിയ ഷോയിൽ അനുശ്രീ,  അജു വര്‍ഗീസ്, കലാഭവൻ ഷാജോ ധർമജൻ എന്നിവർക്കൊപ്പം പ്രമുഖ ചലച്ചിത്രതാരങ്ങളും ടെലിവിഷൻ താരങ്ങളും പങ്കെടുത്തു. 

ജഗദീഷ് , ലാൽ, മണിയൻപിള്ളരാജു , സുധീർകരമന , നോബി , അസീസ് ,  കോമഡി സ്റ്റാഴ്‍സിലെ മത്സരാത്ഥികൾ തുടങ്ങിയവർ ചെയ്‍ത കോമഡി സ്‍കിറ്റുകളും , മാളവിക മേനോൻ, സുചിത്ര , റെബേക്ക, സ്വാതി, ഗൗരി, സോനാ എന്നിവരുടെ ഡാൻസും ചലച്ചിത്ര പിന്നണിഗായകരായ ഹരിശങ്കറിന്റെയും മഞ്‍ജരിയുടെയും സംഗീതവിരുന്നും ഒപ്പം ഒരുപാടു സർപ്രൈസുകളുമായി കോമഡിസ്റ്റാർ സീസൺ രണ്ട് റീലോഞ്ചിങ്ങ് ഇവന്റ് ഏഷ്യാനെറ്റിൽ സെപ്‍തംബര്‍ 20 ഞായറാഴ്‍ച വൈകുന്നേരം 6.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. കോമഡിസ്റ്റാർ സീസൺ 2 , തിങ്കൾ മുതൽ വെള്ളിവരെ രാത്രി 10 മണിക്കും ശനി , ഞായർ ദിവസങ്ങളിൽ രാത്രി ഒമ്പത് മണിക്കും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.