അമിതാഭ് ബച്ചനാണ് ഇത്തവണത്തെ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ്. ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്‍ക്കുള്ള പുരസ്‍കാരത്തിനായി അമിതാഭ് ബച്ചനെ തെരഞ്ഞെടുത്ത വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്‍കര്‍ പ്രഖ്യാപിച്ചത്. അമിതാഭിന് അഭിനന്ദനവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചന് വേറിട്ട അഭിനന്ദനം ലഭിച്ചിരിക്കുകയാണ്. മുംബൈ പൊലീസില്‍ നിന്ന്.


അഭിനന്ദനങ്ങള്‍ ഇൻസ്‍പെക്ടര്‍ വിജയ് എന്നാണ് മുംബൈ പൊലീസ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. തലമുറകള്‍ക്ക് ഊര്‍ജ്ജസ്വത നല്‍കുകയും പ്രചോദനമാകുകയും ചെയ്‍തതിന് ആദരവ് എന്നും പറയുന്നു. സഞ്ജീര്‍ എന്ന സിനിമയിലെ അമിതാഭ് ബച്ചന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇരുപത് സിനിമകളില്‍ അമിതാഭ് ബച്ചൻ വിജയ് എന്ന പേരായിരുന്നു സ്വീകരിച്ചിരുന്നത്.