Asianet News MalayalamAsianet News Malayalam

ലൈംഗിക അതിക്രമം, പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല; വിവാദ പരാമര്‍ശവുമായി സംവിധായകന്‍

സ്ത്രീകള്‍ അവസരം നൽകുന്നതുകൊണ്ടു മാത്രമാണ് ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത്. എല്ലായ്പ്പോഴും ആൺകുട്ടികളെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും നടനും സംവിധായകനുമായ ഭാഗ്യരാജ് പറഞ്ഞു.  

Controversial statement of K Bhagyaraj on crimes against women
Author
Chennai, First Published Nov 27, 2019, 11:22 AM IST

ചെന്നൈ: സ്ത്രീകൾ‌ക്കെതിരായ അതിക്രമത്തിൽ പുരുഷൻമാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന പരാമർശത്തെ തുടർന്ന് നടനും സംവിധായകനുമായ ഭാഗ്യരാജ് വിവാദത്തിൽ. 'കരുത്തുകൾ പതിവ് സെയ്' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഭാഗ്യരാജ് കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. പൊള്ളാച്ചി പീഡനം പ്രമേയമാകുന്ന സിനിമയാണിത്.

താനൊരു കൂട്ടു കുടുംബ വ്യവ്സഥയില്‍ നിന്ന് വന്ന വ്യക്തിയായതുകൊണ്ട് തന്റെ സിനിമകളിൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യം നൽകാറുണ്ട്. മൊബൈൽ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. എപ്പോഴും ഫോൺ ചെവിയിൽ വച്ചാണ് നടത്തം.  സ്ത്രീകള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളവരെ വിളിക്കാനും മെസേജ് അയക്കാനും മൊബൈൽ ഫോണുകളുടെ ഉപയോ​ഗത്തിലൂടെ അവസരമുണ്ടാകുന്നു.

ഇവിടെ സ്ത്രീകള്‍ അവസരം നൽകുന്നതുകൊണ്ടു മാത്രമാണ് ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത്. എല്ലായ്പ്പോഴും ആൺകുട്ടികളെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ല. പുരുഷന്മാരുടെ അവിഹിത ബന്ധങ്ങളെ ന്യായീകരിച്ച താരം, സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍ ഭര്‍ത്താവിനെയും കുട്ടികളെയും കൊലപ്പെടുത്തുന്നത് വരെ എത്തുമെന്നും അഭിപ്രായപ്പെട്ടു.

പൊള്ളാച്ചി കൂട്ടബലാത്സം​ഗ കേസിൽ ആൺകുട്ടികൾ മാത്രമല്ല കുറ്റകാർ. പെൺകുട്ടികളുടെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്താണ് ആൺകുട്ടികള്‍ കുറ്റകൃത്യം നടത്തിയിരിക്കുന്നത്. അതിന് പെൺകുട്ടികളാണ് അവർക്ക് അവസരമുണ്ടാക്കി കൊടുത്തിരിക്കുന്നത്. സ്ത്രീകള്‍ അവസരമുണ്ടാക്കി കൊടുക്കുന്നത് കൊണ്ടാണ് പുരുഷൻമാർ തെറ്റ് ചെയ്യുന്നതെന്നും ഭാ​ഗ്യരാജ് പറഞ്ഞു.  

Follow Us:
Download App:
  • android
  • ios