സിനിമയിലെത്തിയാല്‍ അമാനുഷികരെ പോലെയാണ് പലരും പെരുമാറുന്നതെന്നും സുധാകരന്‍ ആരോപിച്ചു

കോട്ടയം: സിനിമയില്‍ ക്രിമിനലിസം വര്‍ധിച്ചതായി മന്ത്രി ജിസുധാകരന്‍. പലർക്കും സിനിമയിൽ വന്നാൽ ജാടയാണ്. സിനിമയിലെത്തിയാല്‍ അമാനുഷികരെ പോലെയാണ് പലരും പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കത്തുന്ന പശ്ചാത്തലത്തിലാണ് ജി സുധാകരന്‍റെ പമാമര്‍ശമെന്നത് ശ്രദ്ധേയമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നടൻ ഷെയ്ൻ നിഗമിനെ വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് താരങ്ങൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലഹരിവസ്തുക്കൾ പലപ്പോഴും ലൊക്കേഷനുകളിലേക്ക് എത്തുന്നുവെന്നും വിശദമായ അന്വേഷണത്തിനായി ലൊക്കേഷനുകളിൽ പൊലീസ് പരിശോധന നടത്തണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.