മലയാളത്തിലും നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

പ്രശസ്ത നൃത്ത സംവിധായകൻ കൂൾ ജയന്ത്(Cool Jayanth) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം(passes away). 52 വയസായിരുന്നു. തമിഴിലും(Tamil) തെലുങ്കിലും മറ്റു ഭാഷകളിലുമായി 500ഓളം സിനിമകളില്‍ നൃത്ത സംവിധായകനായ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ജയരാജ് എന്നാണ്. 

പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്‍റ് ആയിട്ടായിരുന്നു കൂള്‍ ജയന്ത് സിനിമയിലെത്തുന്നത്. 1996ല്‍ പുറത്തിറങ്ങിയ കാതല്‍ദേശം എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിലെ ​ഗാനങ്ങൾ എല്ലാം തന്നെ വൻ ഹിറ്റായിരുന്നു. മലയാളത്തിലും നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

Scroll to load tweet…

മുസ്തഫ, കല്ലൂരി സാലൈ തുടങ്ങിയ ഗാനങ്ങളിലൂടെ കൂള്‍ ജയന്തും പ്രശസ്തി നേടിയിരുന്നു. കോഴി രാജ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്കെത്തുന്നത്. സിനിമ രംഗത്തുള്ള നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തി. 

Scroll to load tweet…