Asianet News MalayalamAsianet News Malayalam

മികച്ച പ്രതികരണവുമായി 'ഡാൻസ് പാർ‍ട്ടി'; ഷൈൻ ടോമിന്‍റെ ഭരതനാട്യത്തിനും കൈയടി

യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നു

dance party malayalam movie got good response from theatres vishnu unnikrishnan shine tom chacko sohan sennulal nsn
Author
First Published Dec 2, 2023, 5:16 PM IST

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സോഹന്‍ സീനുലാല്‍ എഴുതി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടുന്നു. വന്‍ പൊട്ടിച്ചിരിയാണ് തിയറ്ററുകളില്‍ ചിത്രം ഉയര്‍ത്തുന്നത്. മുഴുനീള താമാശ ചിത്രത്തില്‍ അനിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത്. വിഷ്ണുവിനെ കൂടാതെ ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച ബോബൻ, ശ്രീനാഥ് ഭാസിയുടെ ബോബി, സാജു നവോദയ അവതരിപ്പിക്കുന്ന സുകു, ഫുക്രുവിന്റെ സജീവൻ, പ്രയാഗ മാർട്ടിന്റെ റോഷ്നി എന്നീ കഥാപാത്രങ്ങളുടെ പ്രകടനത്തിനും തിയറ്ററുകളില്‍ വലിയ ചിരി ലഭിക്കുന്നുണ്ട്. ചിത്രത്തിലെ ഷൈൻ ടോമിന്റെ ഭരതനാട്യം രംഗത്തിനും വലിയ കൈയടികളുണ്ട്. 

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തിയിരിക്കുന്ന ചിത്രം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. ആദ്യദിനം തന്നെ മികച്ച കളക്ഷൻ കേരളത്തിൽ നിന്നും ചിത്രത്തിന് ലഭിച്ചു. 145 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു ഡാൻസ് മത്സരത്തിന്റെയോ ട്രൂപ്പുകളുടെയോ കഥയല്ല ഡാൻസ് പാർട്ടി. എന്നാൽ എല്ലാ കഥാപാത്രങ്ങളും ഡാൻസുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടു നിൽക്കുന്നവരാണ്. കൊച്ചിയിലെ തനത് പ്രാദേശിക നൃത്തരൂപമായ കൈകൊട്ടിക്കളിക്കും ചിത്രത്തിൽ ഏറെ പ്രാധാന്യം നൽകിയിരിക്കുന്നു. 

അമേരിക്കൻ ഷോയ്ക്ക് പോകാൻ തയ്യാറെടുക്കുന്ന ഒരു ഡാൻസ് ട്രൂപ്പും അതിലേക്ക് പ്രവേശനം നേടാനായി ആഗ്രഹിക്കുന്ന അനിക്കുട്ടനും അതിനായി അവനെ സഹായിക്കുന്ന കൂട്ടുകാരും ഒക്കെയായിട്ടാണ് സിനിമ തുടങ്ങുന്നത്. എന്നാൽ പിന്നീട് കൂട്ടുകാരൻ ബോബിക്ക് വേണ്ടി അനിക്കുട്ടൻ ഏറ്റെടുക്കുന്ന ഒരു വിഷയം ആ നാട്ടിലെ വലിയ പ്രശ്നമായി മാറുന്നിടത്താണ് കഥ വഴിമാറുന്നത്. ജൂഡ് ആന്റണി, ലെന, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ & മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

ALSO READ : ലോകേഷ് കാത്തുവച്ചിരിക്കുന്ന സര്‍പ്രൈസ് എന്ത്? ഇന്നറിയാം; 'ഫൈറ്റ് ക്ലബ്ബ്' പ്രധാന അപ്ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios