ദേവ് പട്ടേല്‍ നായകനാകുന്ന പുതിയ സിനിമയാണ് ഹോട്ടല്‍ മുംബൈ. ചിത്രം നവംബര്‍ 22ന് പ്രദര്‍ശനത്തിന് എത്തും.

ഭീകരാക്രമണത്തിനെതിരെയുള്ള പ്രമേയവുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. 2008ല്‍ മുംബൈ താജ് ഹോട്ടലില്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് ചിത്രത്തില്‍ പ്രധാന പരാമര്‍ശ വിഷയമാകുക. അനുപം ഖേറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.