നുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'കര്‍ണ്ണന്റെ' ചിത്രീകരണം പൂര്‍ത്തിയായി. ധനുഷ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മലയാളത്തിന്റെ പ്രിയ നടി രജിഷ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 

''സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പമുള്ള ചിത്രവും ധനുഷ് പങ്കുവെച്ചിട്ടുണ്ട്. ‘കര്‍ണന്‍ ഷൂട്ട് പൂര്‍ത്തിയായി. എനിക്ക് ഇത് തന്നതിന് മാരി സെല്‍വരാജിന് നന്ദി. പിന്തുണയ്ക്ക് നന്ദി, എന്റെ എല്ലാ സഹതാരങ്ങള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി'',എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തത്. സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും ധനുഷ് നന്ദി പറഞ്ഞു.

'പരിയേറും പെരുമാള്‍' എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ജാതീയതയുടെ തീക്ഷ്‍ണ രാഷ്ട്രീയം പറഞ്ഞ ചിത്രം ഒട്ടേറെ പുരസ്‍കാരങ്ങളും നേടിയിരുന്നു. കർണൻ എന്നാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് നിര്‍മ്മാണം.