ധനുഷിനെ നായകനാക്കി ദുരൈ സെന്തില്‍കുമാര്‍ ഒരുക്കുന്ന ചിത്രമാണ് "പട്ടാസ്". കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും, സെന്തില്‍കുമാറും ഒരുമിക്കുന്ന ചിത്രമാണിത്. അച്ഛനായും മകനായും ഇരട്ടവേഷങ്ങളിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റാണ് തമിഴ് സിനിമാലോകത്തെ ചര്‍ച്ച വിഷയം. ഇളയ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ചിത്രത്തിന്‍റെ ഡിസൈനര്‍ പോസ്റ്റ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററിലും താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് പിന്നാലെ ഇളയ സൂപ്പര്‍ സ്റ്റാറെന്ന സ്ഥാനം  മരുമകനായ  ധനുഷിന് കൊടുക്കുന്നു എന്നാണ്  സിനിമാലോകത്തെ ചര്‍ച്ച. സത്യാ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന പട്ടാസ് ദീപാവലി റിലീസായി തിയേറ്ററിലെത്തും.