Asianet News MalayalamAsianet News Malayalam

ധനുഷിന് അവാര്‍ഡിനൊപ്പം ഗംഭീര സമ്മാനവും; വൈറലായി വീഡിയോ

വികിടൻ ടിവി അവാര്‍ഡില്‍ ധനുഷിനായിരുന്നു മികച്ച നടനുള്ള പുരസ്‍കാരം ലഭിച്ചത്. പുരസ്‍കാരത്തോളം വലുതായ ഒരു സമ്മാനവും ചടങ്ങില്‍ വെച്ച് ധനുഷിന് ലഭിച്ചു. അതിന്റെ വീഡിയോ ആണ്  സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നത്.

Dhanush family
Author
Chennai, First Published Mar 15, 2019, 12:08 PM IST

വികിടൻ ടിവി അവാര്‍ഡില്‍ ധനുഷിനായിരുന്നു മികച്ച നടനുള്ള പുരസ്‍കാരം ലഭിച്ചത്. പുരസ്‍കാരത്തോളം വലുതായ ഒരു സമ്മാനവും ചടങ്ങില്‍ വെച്ച് ധനുഷിന് ലഭിച്ചു. അതിന്റെ വീഡിയോ ആണ്  സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നത്.

ധനുഷിന്റെ കുട്ടിക്കാലത്തെ കുറിച്ച് കുടുംബം പറയുന്ന കാര്യങ്ങളുള്ള വീഡിയോ ആയിരുന്നു വേദിയില്‍ കാണിച്ചത്. അച്ഛൻ കസ്തൂരി രാജ, അമ്മ വിജയലക്ഷ്‍മി എന്നിവരാണ് വീഡിയോയില്‍ ധനുഷിന്റെ കുട്ടിക്കാലത്തെ കുറിച്ച് പറയുന്നത്. വലിയ നടനായെങ്കിലും ഇപ്പോഴും കുട്ടിക്കാലത്തെപോലെയാണ് ധനുഷെന്ന് വിജയലക്ഷ്മി പറയുന്നു.  വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയായതിനാല്‍ എല്ലാവരുടെയും ശ്രദ്ധ ധനുഷിനിലായിരുന്നുവെന്ന് കസ്‍തൂരി രാജ പറയുന്നു. ധനുഷിന്റെ സഹോദരിമാരാണ് വിമല ഗീതയും കാര്‍ത്തികദേവിയും സ്റ്റേജിലേക്ക് എത്തുകയും ചെയ്‍തു.

Follow Us:
Download App:
  • android
  • ios