ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു.

ധനുഷ് നായകനാകുന്ന സിനിമയാണ് ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നു.

YouTube video player

സിനിമ ഇന്നാണ് നെറ്റ്‍ഫ്ലിക്‍സില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. ചിത്രം 190 രാജ്യങ്ങളിലായി 17 ഭാഷകളിലാണ് റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ അറിയിച്ചിരുന്നു. ചിത്രത്തില്‍ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ജോജു ജോര്‍ജുവും പ്രധാന കഥാപാത്രമായി എത്തുന്നു.

റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹോളിവുഡ് താരം ജയിംസ് കോസ്‍മോയും ചിത്രത്തില്‍ അഭിനയിക്കുന്നു.