രജനീകാന്ത് നായകനായി ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയം നേടിയ 'പേട്ട'യ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിൽ ആരംഭിച്ചു. ഗ്യാങ്സ്റ്റര്‍-ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ധനുഷ് ആണ് നായകൻ. ചിത്രത്തില്‍ നായികയാവുന്നത് മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 ധനുഷ് ആദ്യമായാണ് കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സ്റ്റണ്ട്‌സ് അന്‍പറിവ്. പിസയും ജിഗര്‍തണ്ടയും ഇരൈവിയും മെര്‍കുറിയും പേട്ടയുമൊക്കെ സംവിധാനം ചെയ്ത കാര്‍ത്തിക്കിന്റെ പുതിയ ചിത്രം പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.