സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനല്‍ വേലിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. 

നുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'കർണ്ണന്റെ' പുതിയ പോസ്റ്റർ പുറത്ത്. ചോരയൊലിപ്പിച്ച് കയ്യില്‍ വിലങ്ങുമായി നില്‍ക്കുന്ന ധനുഷിനെയാണ് പോസ്റ്ററില്‍ കാണാനാകുക. നീതിയുടെ ആത്മാവ് ഒരിക്കലും മരിക്കില്ല എന്ന അടിക്കുറിപ്പിലാണ് മാരി ശെല്‍വരാജ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും പുറത്തുവിട്ടിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 9 ന് ചിത്രം തിയറ്ററിൽ എത്തും. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം രജീഷ വിജയനാണ് നായികയായി എത്തുന്നത്. കൂടാതെ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷന്‍, ലാല്‍, യോഗി ബോബു എന്നിവരും അഭിനയിക്കുന്നുണ്ട്. 

Scroll to load tweet…

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനല്‍ വേലിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തിലാണ് ധനുഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.