രജനികാന്തിന്റെ മകളും സംവിധായികയുമായ സൌന്ദര്യ രജനികാന്ത് അടുത്തിടെയാണ് വിവാഹിതയായത്. നടനും വ്യവസായിയുമായ വിശാഗനുമായിരുന്നു വിവാഹം. വിവാഹക്കാര്യത്തെ കുറിച്ച് രജനികാന്തിനോട് പറയാൻ ആദ്യം വിശാഗിന് ഭയമുണ്ടായിരുന്നുവെന്നാണ് സൌന്ദര്യ പറയുന്നത്. എങ്ങനെയാണ് രജനികാന്തിന്റെ അടുത്ത് വിവാഹക്കാര്യം പറഞ്ഞതെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ് സൌന്ദര്യയും വിശാഗനും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുടുംബക്കാരുമായി ആലോചിച്ചുറപ്പിച്ചതിനു ശേഷമായിരുന്നു വിവാഹം. സ്വന്തം തീരുമാനം രജനികാന്തിനോട് പറയാൻ വിചാരിച്ചപ്പോള്‍ ആദ്യം കണ്ടത് സഹോദരി ഐശ്വര്യയെയും സഹോദരി ഭര്‍ത്താവിനെ ധനുഷിനെയുമാണ്. കാരണം എന്നോട് ഏറ്റവും അടുപ്പമുള്ളവരാണ് അവര്‍- സൌന്ദര്യ പറയുന്നു. രജനികാന്തിനെ കാണാൻ പോകുന്നതില്‍ വിശാഗൻ സംഭ്രമത്തിലായിരുന്നു. എന്നാല്‍ ധനുഷാണ് ധൈര്യം നല്‍കിയത്. ഇക്കാര്യം ധനുഷ് തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാവരും പറയുന്നതുപോലെ എല്ലാം ശരിയാകും എന്നുതന്നെയാണ് ഞാനും പറഞ്ഞത്. രജനികാന്തിനെപ്പോലുള്ള ഒരാളെ കാണാൻ പോകുമ്പോള്‍ ചിലപ്പോള്‍ ചെറിയ ഭയമുണ്ടാകും. എന്നാല്‍ അദ്ദേഹം വളരെ ശാന്തനായ മനുഷ്യനാണെന്നും അതുകൊണ്ട് ഭയം വേണ്ടെന്നുമാണ് ഞാൻ പറഞ്ഞത്- ധനുഷ് പറയുന്നു. എന്തായാലും രജനികാന്തിന്റെ സമ്മതം കിട്ടുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്‍തു. സൌന്ദര്യയും വശാഗനും ആദ്യം ബന്ധംവേര്‍പെടുത്തിയതിനു ശേഷമാണ് വിവാഹിതരായത്.