Asianet News MalayalamAsianet News Malayalam

ധ്യാന്‍ ശ്രീനിവാസന്‍റെ 'ചീനാ ട്രോഫി' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ചിത്രം

dhyan sreenivasan starring cheena trophy ott release on august 30
Author
First Published Aug 29, 2024, 10:27 PM IST | Last Updated Aug 29, 2024, 10:27 PM IST

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്ത ചീനാ ട്രോഫി എന്ന ചിത്രം ഒടിടിയിലേക്ക്. 2023 ഡിസംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. എട്ട് മാസത്തിനിപ്പുറമാണ് ഒടിടിയിലേക്ക് എത്തുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഓഗസ്റ്റ് 30 ന് പ്രദര്‍ശനം തുടങ്ങും. 

ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള ഒരു ഫീല്‍ ഗുഡ് എന്റര്‍ടൈനര്‍ ആണ് ചിത്രം. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ധ്യാന്‍ ശ്രീനിവാസന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം കെന്റി സിര്‍ദോ, ഷെഫ് സുരേഷ് പിള്ള, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ചീന ട്രോഫിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് അണിമയും എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈന്‍: ബാദുഷ എന്‍ എം, സംഗീതം: സൂരജ് സന്തോഷ്, വര്‍ക്കി, പശ്ചാത്തല സംഗീതം: വര്‍ക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് എസ് നായര്‍, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈന്‍: അരുണ്‍ രാമവര്‍മ്മ, മേക്കപ്പ്: അമല്‍, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്‌സല്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍, ഫൈനല്‍ മിക്‌സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എന്‍ജിനീയര്‍: ടി ഉദയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സനൂപ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍.

ALSO READ : കൈലാസ് മേനോന്‍റെ സംഗീതം; ഷാജി കൈലാസിന്‍റെ 'ഹണ്ട്', വീഡിയോ ഗാനം എത്തി

Latest Videos
Follow Us:
Download App:
  • android
  • ios