ദിയ മിര്‍സയും സഹില്‍ സംഘയും 2014ലാണ് വിവാഹിതരാകുന്നത്.

വിവാഹമോചിതയാകുന്നുവെന്ന് അറിയിച്ച് നടി ദിയ മിര്‍സ. വിവാഹമോചിതയാകാൻ തീരുമാനിച്ച വിവരം സാമൂഹ്യമാധ്യമത്തിലൂടെയാണ് ദിയ അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

രണ്ടുപേരുടെയും തീരുമാനപ്രകാരമാണ് വിവാഹമോചനമെന്ന് ദിയ പറയുന്നു. സഹില്‍ സംഘയാണ് ദിയയുടെ ഭര്‍ത്താവ്. പതിനൊന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ഞങ്ങള്‍ വിവാഹമോചിതരാകാൻ തീരുമാനിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി തുടരും. പരസ്‍പര സ്‍നേഹവും ബഹുമാനവും ഉണ്ടാകും. ജീവിതത്തില്‍ ഞങ്ങള്‍ രണ്ട് വഴിയിലാകുകയാണ്. അപ്പോഴും പരസ്‍പരമുണ്ടായ കരുതലിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്- ദിയ മിര്‍സ പറയുന്നു. കുടുംബത്തോടുംസുഹൃത്തുക്കളോടും നല്‍കിയ സ്‍നേഹത്തിനും നന്ദിയുണ്ട്. മാധ്യമങ്ങളുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകണം. ഞങ്ങളെ സ്വകാര്യതയെ മാനിക്കണം. ഇക്കാര്യത്തില്‍ ഇനി ഒരു പ്രതികരണം ഉണ്ടാകുന്നതല്ല- ദിയ മിര്‍സ പറയുന്നു. 2014ലാണ് ദിയ മിര്‍സയും സഹില്‍ സംഘയും വിവാഹിതരാകുന്നത്.