ബിഗ് ബോസ് വിജയി ദിൽഷ പ്രസന്നന്‍റെ ഇളയ സഹോദരി ഷേഖ പ്രസന്നൻ വിവാഹിതയാകുന്നു
നടി, നർത്തകി, ഇൻഫ്ളുവൻസർ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസിലൂടെ ജീവിതം മാറിമറിഞ്ഞ താരം കൂടിയാണ് ദില്‍ഷ. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ ഷോയുടെ നാലാം സീസണിലെ വിജയിയാണ് ദില്‍ഷ. സോഷ്യൽ മീഡിയയിലെ താരം കൂടിയാണ് ദിൽഷ. ഫോട്ടാഷൂട്ടും റീലുമൊക്കെയായി എപ്പോഴും താരം നിറഞ്ഞു നിൽക്കാറുണ്ട്. ദിൽഷ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യലിടങ്ങളിൽ ഹിറ്റാകാറുമുണ്ട്. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോൾ ദിൽഷയുടെ സോഷ്യൽ ഫീഡ് നിറയെ.
രണ്ടു സഹോദരിമാരാണ് ദിൽഷയ്ക്കുള്ളത്. ഇളയ സഹോദരി ഷേഖ പ്രസന്നനാണ് ഇപ്പോൾ വിവാഹിതയാകാൻ പോകുന്നത്. ദീർഘനാളായി സുഹൃത്തായ സൂരജ് ആണ് ഷേഖയുടെ വരൻ. ഷേഖയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളാണ് ദിൽഷ പങ്കുവെച്ചിരിക്കുന്നത്. ''താന്‍ സ്‌നേഹിച്ച വ്യക്തിയുമായി എന്റെ സഹോദരിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു. വഴക്കുകളും പ്രണയവും കരുതലും പിന്തുണയും സന്തോഷവും ഒരുപാട് പ്രതിസന്ധികളും നിറഞ്ഞ ആ വലിയ യാത്രയ്ക്ക് ശേഷം, ഈ നിമിഷം സത്യത്തില്‍ വളരെ സവിശേഷമായി തോന്നുന്നു. എല്ലാ കാര്യങ്ങളിലും അവര്‍ എപ്പോഴും പരസ്പരം താങ്ങായി ഉണ്ടായിരുന്നു. അവള്‍ തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതിലും ഇപ്പോള്‍ സുരക്ഷിതമായ കൈകളില്‍ എത്തിയതിലും ഞാനും ചിന്നയും ഒരുപാട് സന്തോഷത്തിലാണ്. പ്രിയപ്പെട്ടവര്‍ക്ക് വിവാഹനിശ്ചയ ആശംസകള്‍'', എന്നാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ദില്‍ഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ദിൽഷയുടെ ഫോട്ടോഷൂട്ടുകൾ എന്നും സ്പെഷ്യലാണ് ആരാധകർക്ക്. അത്രയെറെ ആഴത്തിലുള്ളതായിരിക്കും അവയെന്നതാണ് പ്രത്യേകത. അതുപോലെ തന്നെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സെലിബ്രിറ്റികളും സഹപ്രവർത്തരും ആരാധകരുമടക്കം നിരവധിപ്പേർ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

