Asianet News MalayalamAsianet News Malayalam

സംവിധായകന്‍ എ എല്‍ വിജയ് വിവാഹിതനായി

ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്‍റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നുമായിരുന്നു എ എല്‍ വിജയ് പറഞ്ഞത്.

director A L Vijays marriage
Author
Chennai, First Published Jul 11, 2019, 6:12 PM IST

തമിഴ് സംവിധായകന്‍ എ എല്‍ വിജയ്  വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

വിവാഹക്കാര്യം നേരത്തെ തന്നെ എ എല്‍ വിജയ് ആരാധകരെ അറിയിച്ചിരുന്നു.  ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്‍റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നുമായിരുന്നു എ എല്‍ വിജയ് പറഞ്ഞത്.

നടി അമലാ പോളിനെയാണ് എ എല്‍ വിജയ് ആദ്യം വിവാഹം കഴിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണയത്തിലായ ഇരുവരും 2014ലായിരുന്നു വിവാഹിതരായത്.  2017ല്‍ വിവാഹമോചനം നേടുകയായിരുന്നു.

Follow Us:
Download App:
  • android
  • ios