Asianet News MalayalamAsianet News Malayalam

മനസ്സാക്ഷിയുടെ കോടതിയിലേക്കു ഈ കേസ് പോകില്ല; 'സ്വര്‍ണക്കടത്ത് കേസിനേക്കുറിച്ച് ആഷിഖ് അബു

സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകപരമായ നിയമ നടപടിക്ക് വിധേയമാക്കും എന്ന് വിശദമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ കുറിപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ആഷിഖ് അബുവിന്‍റെ പ്രതികരണം. 

Director Aashiq Abu says UAE consulate gold smuggling case wont be considered by court of Conscience
Author
Kochi, First Published Jul 8, 2020, 11:58 AM IST

കൊച്ചി: തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കേസില്‍ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. മനസ്സാക്ഷിയുടെ കോടതിയിലേക്കു കേസ് പോകില്ല എന്നായിരുന്നു ആഷിക് ഫേസ്ബുക്കിൽ കുറിച്ചത്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകപരമായ നിയമ നടപടിക്ക് വിധേയമാക്കും എന്ന് വിശദമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ കുറിപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ആഷിഖ് അബുവിന്‍റെ പ്രതികരണം. 


യുഎഇ കോണ്‍സുലേറ്റിലേക്ക് ഭക്ഷണസാധനമെന്ന പേരില്‍ പാഴ്‌സലായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ കേസില്‍ മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാരും പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് ആഷിഖ് അബുവിന്‍റെ പ്രതികരണം. സോളാര്‍ കേസ് യുഡിഎഫ് സര്‍ക്കാരിനെ വലച്ച സമയത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ കടമെടുത്താണ് ആഷിഖിന്‍റെ പ്രതികരണം. 

സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണം എന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios