ലിയോയിയിലേക്ക് എത്തിയതിന് പിന്നിലെ സംഭവം സംവിധായകൻ അനുരാഗ് കശ്യപ് വെളിപ്പെടുത്തിയിരിക്കുകയാണ്.

സംവിധായകൻ അനുരാഗ് കശ്യപ് വിജയ് ചിത്രം ലിയോയില്‍ ഒരു ചെറിയ വേഷത്തില്‍ ഉണ്ടായിരുന്നു. ലോകേഷ് കനകരാജിന്റെ ലിയോയിയിലേക്ക് എത്തിയതിനെ കുറിച്ച് അനുരാഗ് കശ്യപ് വെളിപ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചെന്നൈയില്‍ എത്തിയപ്പോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് കേട്ടിട്ടാകണം ലിയോയിലേക്ക് ക്ഷണിച്ചത് എന്ന് അനുരാഗ് കശ്യപ് വെളിപ്പെടുത്തുന്നു. വളരെ നല്ല സ്വീകരണമായിരുന്നു ലോകേഷ് തനിക്ക് നല്‍കിയതെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി

ലോകേഷ് കനകരാജിന്റെ ഒരു സിനിമയില്‍ മരണരംഗം ചെയ്യണം എന്ന് ആഗ്രഹമുണ്ട് എന്ന് ചെന്നൈയില്‍ ഒരു അഭിമുഖത്തില്‍ ഞാൻ ചെറഞ്ഞിരുന്നു. അതുകണ്ടാകണം ലോകേഷ് കനകരാജ് വിളിച്ചത്. പറഞ്ഞത് തമാശയോണോ എന്ന് ചോദിച്ചു. അല്ലെന്ന് ഞാൻ മറുപടി നല്‍കി. അങ്ങനെ ഒരു ചെറിയ മരണരംഗം സിനിമയില്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിളിച്ചത് അതിനാണെന്നും ലോകേഷേ പറഞ്ഞു. വളരെ മനോഹരമായിരുന്നു അത് എന്നും സംവിധായകൻ അനുരാഗ് കശ്യപ് ഓര്‍മിക്കുന്നു.

മൂുന്ന് മണിക്കൂറിനുള്ള അവര്‍ പൂര്‍ത്തിയാക്കി. ചെറുതെങ്കിലും എനിക്കത് മികച്ച വേഷമാണ്. നല്ല രീതിയിലാണ് അവര്‍ പരിഗണിച്ചത്. വിജയ്‍യും, ലോകേഷും മറ്റുള്ളവരും ആ രംഗം ചിത്രീകരിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നു. നല്ല അനുഭവമായിരുന്നു ലിയോയിലേത് എന്നും സംവിധായകൻ അനുരാഗ് കശ്യപ് വ്യക്തമാക്കുന്നു.

ലോകേഷ് കനകരാജ് ആഖ്യാനത്തികവില്‍ വിജയ് ചിത്രമായ ലിയോയിലും പ്രേക്ഷകനെ അമ്പരപ്പിക്കുന്നു എന്നാണ് അഭിപ്രായങ്ങള്‍. കയ്യൊപ്പ് ചാര്‍ത്തിയാണ് ലോകേഷ് കനകരാജ് സിനിമ പ്രേക്ഷകന് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. വിജയ്‍യിലെ നടനെ പുറത്തെടുക്കുന്ന നിരവധി കഥാ സന്ദര്‍ഭങ്ങള്‍ ലിയോയില്‍ വിളക്കിച്ചേര്‍ക്കുകയും ചെയ്യുന്നതില്‍ ലോകേഷ് കനകരാജ് വിജയിച്ചിരിക്കുന്നു. വീണ്ടും അനിരുദ്ധ് രവിന്ദ്രന്റെ സംഗീതം സിനിമയെ ഉയര്‍ത്തുന്ന കാഴ്‍ചയ്‍ക്കും ലിയോയിലൂടെ സാക്ഷ്യം വഹിക്കാം.

Read More: ഇതാ നായകൻ വീണ്ടും വരവായി, ചിത്രം 4കെയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക