നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറിയം വന്നു വിളക്കൂതി. സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടിയുടെ മേക്ക് ഓവര്‍ പോസ്റ്റര്‍ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നടി സേതുലക്ഷ്മിയെ പ്രശംസിച്ച് സംവിധായകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സിനിമയുടെ കഥപറയാൻ ഡയറിമിൽക്കും വാങ്ങിയാണ് സേതുലക്ഷ്മിയുടെ അരികിലെത്തിയതെന്നും മക്കളുടെ പ്രായമുള്ള സംവിധായകൻ ആണെങ്കിലും സാർ എന്നെ സേതുലക്ഷ്മി വിളിക്കുകയുള്ളുവെന്നും സംവിധായകൻ പറയുന്നു. സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂറിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് ആഗസ്റ്റിൻ നിർമ്മിക്കുന്ന ചിത്രം വെള്ളിയാഴ്ച്ച പ്രദർശനത്തിനെത്തും. ജെനിത് കാച്ചപ്പിള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം