സൂപ്പര്‍ ഹീറോ കഥാപാത്രമായ സ്‍പൈഡര്‍മാൻ ഇനി വെള്ളിത്തിരിയിലെത്തുമോയെന്ന് ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു.  എന്നാല്‍ ആ ആശങ്കളെല്ലാം നീക്കി സ്പൈഡര്‍മാൻ വീണ്ടും വെള്ളിത്തിരയില്‍ എത്തുമെന്നാണ് പുതിയ വാര്‍ത്ത.

സോണിയും മാര്‍വല്‍ സ്റ്റുഡിയോസും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നായിരുന്നു സ്‍പൈഡര്‍മാന്റെ കാര്യത്തില്‍ ആശങ്കവന്നത്. എന്നാല്‍ ഇരു കമ്പനികളും പുതിയ ധാരണയുണ്ടാക്കാൻ തയ്യാറായതിനെ തുടര്‍ന്നാണ് സ്പൈഡര്‍മാൻ പരമ്പരയിലെ പുതിയ സിനിമയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. സ്‍പൈഡര്‍മാൻ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ജോണ്‍ വാട്‍സ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. ടോം ഹോളണ്ട് തന്നെയാകും നായകൻ. സ‍്പൈഡര്‍മാൻ ഫാര്‍ ഫ്രം, സ്‍പൈഡര്‍മാൻ- ഹോം കമിംഗ് എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ സ്‍പൈഡര്‍മാൻ സിനിമകള്‍. പുതിയ സിനിമ 2021 ജൂലൈ 16നായിരിക്കും റിലീസ് ചെയ്യുക.