തമിഴകത്തിന്റെ തല, അജിത്തിനോട് രാഷ്‍ട്രീയത്തില്‍ ചേരാൻ അഭ്യര്‍ഥിച്ച് സംവിധായകൻ സുശീന്തിരൻ. തമിഴ്നാട്ടിലെ നാല്‍പ്പത് വര്‍ഷത്തോളമുള്ള ദ്രവീഡിയൻ രാഷ്‍ട്രീയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാൻ അജിത്തിന് ആകുമെന്നും സുശീന്തിരൻ പറഞ്ഞു. സാമൂഹ്യമാധ്യമത്തിലൂടെയാണ് സുശീന്തിരന്റെ അഭ്യര്‍ഥന.

അജിത്തിന് മാത്രമാണ് മാറ്റങ്ങള്‍ കൊണ്ടുവരാൻ കഴിയുക. അജിത്ത് രാഷ്‍ട്രീയത്തിലേക്ക് വരാൻ 100 ശതമാനവും ശരിയായ സമയാണ് ഇതെന്നും സുശീന്തിരൻ പറയുന്നു. എന്നാല്‍ അജിത്ത് രാഷ്‍ട്രീയത്തില്‍ ചേരരുതെന്നാണ് ആരാധകര്‍ പറയുന്നത്. അജിത് നടനായി തുടര്‍ന്നാല്‍ മതിയെന്നും ആരാധകര്‍ പറയുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്‍ത വിശ്വാസത്തിലാണ് അജിത്ത് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ചിത്രം 200 കോടി രുപയിലധികം കളക്ഷൻ നേടിയിരുന്നു.