ദിവ്യാ പ്രഭയുടെ ഫോട്ടോകള്‍ ചര്‍ച്ചയാകുന്നു.

തമാശ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദിവ്യാ പ്രഭ. ഇതിഹാസയായിരുന്നു ആദ്യ ചിത്രം. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കാൻ ദിവ്യ പ്രഭയ്‍ക്ക് ആയിട്ടുണ്ട്. ഇപോഴിതാ ദിവ്യാ പ്രഭയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

ദിവ്യാ പ്രഭ തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. രാജേഷ് മാധവനൊപ്പം നവരസ എന്നാണ് ഫോട്ടോയ്‍ക്ക് ദിവ്യാ പ്രഭ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. ദിവ്യാ പ്രഭയുടെ ഫോട്ടോകള്‍ ചിരിപ്പിക്കുന്നതാണ് എന്നാണ് കമന്റുകള്‍.

തമാശയിലെ ടീച്ചര്‍ കഥാപാത്രമാണ് ദിവ്യ പ്രഭയ്‍ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തത്.

നിഴല്‍ എന്ന സിനിമയിലെ ദിവ്യാ പ്രഭയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.