മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ മികച്ച കഥാപാത്രങ്ങളായി എത്തിയ ദിവ്യാ ഉണ്ണി വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ദിവ്യാ ഉണ്ണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ ദിവ്യാ ഉണ്ണിയുടെ പഴയ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. 1993ലെ വിഷുക്കാലത്തെ ആണ് ദിവ്യാ ഉണ്ണിയുടെ ഫോട്ടോ.

സഹോദര ദിന ആശംസകള്‍ നേര്‍ന്നാണ് ദിവ്യാ ഉണ്ണി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ദിവ്യാ ഉണ്ണിയും സഹോദരിയും വിഷുക്കണി കാണുന്ന ഫോട്ടോ മുത്തശ്ശി എന്ന ബാലമാസികയിലാണ് അച്ചടിച്ച് വന്നത്. ഫോട്ടോയ്‍ക്ക് നിരവധി പേരാണ് കമന്റുകളായി രംഗത്ത് എത്തിയിരിക്കുന്നത്. അന്നും ഇന്നും ഒരുപോലെയാണ് ദിവ്യാ ഉണ്ണി എന്ന് ആരാധകര്‍ പറയുന്നു. അതേസമയം ലോക്ക് ഡൗണ്‍ കാലത്ത് നൃത്തം ചെയ്യുന്ന വീഡിയോയും ദിവ്യാ ഉണ്ണി സാമൂഹ്യ മാധ്യമത്തില്‍ ഷെയര്‍ ചെയ്യാറുണ്ട്.