നടിയായും നര്‍ത്തകിയായും ശ്രദ്ധേയയായ കലാകാരിയാണ് ദിവ്യാ ഉണ്ണി. സിസ്റ്റേഴ്‍സ് ഡേയില്‍ സഹോദരിക്കൊപ്പമുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്‍ത് രംഗത്ത് എത്തിയിരിക്കുകയാണ് ദിവ്യാ ഉണ്ണി.

ദിവ്യാ ഉണ്ണിയുടെ സഹോദരി വിദ്യാ ഉണ്ണിയും മലയാളത്തില്‍ നായികയായിട്ടുണ്ട്. ഡോക്ടര്‍ ലവ് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ വിദ്യാ ഉണ്ണിയുടേത് എന്ന് ആരാധകരും പറയുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ദിവ്യാ ഉണ്ണി സിനിമയില്‍ അധികവും സജീവമായില്ല. ദിവ്യാ ഉണ്ണി ഒട്ടേറെ സിനിമകളില്‍ നായികയായിട്ടുണ്ട്. ഇപ്പോള്‍ ദിവ്യാ ഉണ്ണിക്കൊപ്പം വിദ്യാ ഉണ്ണിയെയും കണ്ടതിന്റെ കൗതുകത്തിലാണ് ആരാധകര്‍.