മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളത്തില്‍ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. മീനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ദിവ്യാ ഉണ്ണിക്കൊപ്പമുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ദിവ്യാ ഉണ്ണി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഫ്രണ്ട്സ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ 'നാന' ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോയാണ് ഇത്.

ഫ്രണ്ട്സില്‍ ജയറാമിന്റെ ജോഡിയായി മീനയും സഹോദരിയായി ദിവ്യാ ഉണ്ണിയുമായിരുന്നു അഭിനയിച്ചത്. ഫ്രണ്ട്‍സ് എന്ന സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും അത് തികച്ചും സന്തോഷകരമായ യാത്രയായിരുന്നുവെന്ന് ദിവ്യാ ഉണ്ണി പറയുന്നു. മികച്ച അനുഭവങ്ങളും സൗഹൃദവും ഓര്‍മകളും വര്‍ഷങ്ങളായി എനിക്കൊപ്പം ഉണ്ട്. മീനയ്‍ക്കൊപ്പമുള്ള വിലയേറിയ ഒരു ഓര്‍മ പങ്കിടുന്നുവെന്നും ദിവ്യാ ഉണ്ണി എഴുതുന്നു. താനും മീനയും ഒന്നിച്ചുള്ള ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു. മികച്ച കലാകാരിയും മനുഷ്യനുമാണ് മീനയെന്നും ദിവ്യാ ഉണ്ണി പറയുന്നു.

ഫ്രണ്ട്സ് എന്ന സിനിമ വൻ ഹിറ്റായി മാറിയിരുന്നു.

മോഹൻലാലിന്റെ നായികയായി ദൃശ്യം രണ്ടിലാണ് മീന ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചിരിക്കുന്നത്.