മകൻ നിയോമുമൊത്തുള്ള ആദ്യ വിദേശ യാത്രയെ കുറിച്ച് ദിയ.

മകൻ നിയോമിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പുതിയ യാത്രകളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ പങ്കുവെച്ച് ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്‍ണകുമാറിന്റെ മകളുമായ ദിയ കൃഷ്‍ണ. മകനുമായി ഉടൻ തന്നെ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് ദിയ കൃഷ്‍ണ പറയുന്നത്. എവിടേക്കാണ് പോകുകയെന്ന് ദിയ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഓമിയുമൊന്നിച്ചുള്ള ആദ്യ വിദേശയാത്ര സിംഗപ്പൂരേക്ക് ആയിരിക്കുമെന്നാണ് ദിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും വ്യക്തമാകുന്നത്.

എങ്ങനെയാണ് എപ്പോഴും പോസിറ്റീവായിരിക്കുന്നതെന്ന ചോദ്യത്തിനും ഇൻസ്റ്റഗ്രാമിലെ ക്യു ആൻഡ് എ സെക്ഷനിലൂടെ ദിയ മറുപടി നൽകി. മറ്റുള്ളവർക്ക് നല്ലത് ചെയ്താൽ പോസിറ്റീവായി ഇരിക്കുക എന്നത് എപ്പോഴും എളുപ്പമാണ്. കാരണം നിങ്ങൾ പ്രപഞ്ചത്തിന് നൽകുന്നത് ഇരട്ടിയായി നിങ്ങൾക്ക് തിരികെ ലഭിക്കും എന്നായിരുന്നു ദിയയുടെ മറുപടി.

എന്തുകൊണ്ട് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം ചെയ്തുവെന്ന ചോദ്യത്തിന് വേറെ എന്ത് എടുത്താലും പാസാകാൻ പറ്റില്ലെന്ന് അറിയാമായിരുന്നു എന്നും ദിയ ഉത്തരം നൽകി. ''എനിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം എന്നത് എന്റെ മാതാപിതാക്കൾക്ക് നിർബന്ധമായിരുന്നു. അവരുടെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടിയാണ് ഇംഗ്ലീഷ് എടുത്ത് പഠിച്ച് ഡിഗ്രി നേടിയത്'', എന്നും ദിയ പറഞ്ഞു.

മുൻപത്തേതിനെ അപേക്ഷിച്ച് ഓമി ഇപ്പോൾ രാത്രി നന്നായി ഉറങ്ങുന്നുണ്ടെന്നും കുഞ്ഞിനേയും പരിപാലിച്ച് ബിസിനസ് കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുന്നുണ്ടെന്നും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ദിയ കൃഷ്‍ണ പറഞ്ഞു. ഒരു വയസ് എങ്കിലും തികയും വരെ ഓമിയെ ബോട്ടിൽ ഫീഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ഓമിയുടെ ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈകാതെ പോസ്റ്റ് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. 'ഈവിൾ ഐ' ഉണ്ടെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഓമിയുടെ പോസ്റ്റിനൊപ്പം ഈവിൽ ഐ ഇമോജി ചേർക്കാറുണ്ടെന്നും ദിയ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക