Asianet News MalayalamAsianet News Malayalam

ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി മലയാള ചിത്രം, 'അറ്റി'ലെ സഞ്ജനയുടെ പോസ്റ്റര്‍ പുറത്ത്

കന്നഡ നടി സഞ്ജന മലയാളത്തില്‍ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്.

Don Max directed new film At Sanjana poster out
Author
First Published Jan 26, 2023, 5:17 PM IST

ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അറ്റ്'. ആകാശ് സെന്‍ ആണ് നായകനാകുന്നത്. ആകാശ് കയ്യില്‍ വാള്‍ പിടിച്ചുനില്‍ക്കുന്ന ചിത്രമുള്ള പോസ്റ്റര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരായ സഞ്ജനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

കന്നഡയിലെ ഹിറ്റ് ചിത്രങ്ങളായ 'മനസ്‍മിത', 'കെടിഎം' എന്നിവയിലൂടെ ശ്രദ്ധേയായ സഞ്‍ജന ആദ്യമായാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. നേരത്തെ നായിക റേച്ചല്‍ ഡേവിഡിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എഐ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്‍തത് പുറത്തുവിട്ടിരുന്നു. അനന്തു എസ് കുമാര്‍ എന്ന യുവ കലാകാരനാണ് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്‍തിറക്കിയത്. കോഡുകള്‍ ഉപയോഗിച്ച് പൂര്‍ണമായും എഐയുടെ സഹായത്തോടെ നിര്‍മിച്ച പോസ്റ്ററിന് മാസങ്ങളുടെ പരിശ്രമം ആവശ്യമായിരുന്നു. മൊബൈല്‍ ആപ്പുകളിലൂടെയും മറ്റും എഐ സാങ്കേതികവിദ്യയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടത്തിലാണ് പുതിയ പരീക്ഷണം ഡോണും അനന്ദുവും ചെയ്‍തിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ, മലയാളത്തിലെ ആദ്യത്തെ ടീസറാണ് 'അറ്റിന്റെ'ത്.

ഇന്ത്യയില്‍ ആദ്യമായി റെഡ് വി റാപ്ടര്‍ കാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. 'പത്ത് കല്‍പ്പനകള്‍' എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന 'അറ്റ്' നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്. ആകാശ് സെന്‍ നായകനാവുന്ന ചിത്രത്തില്‍ ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്,നയന എല്‍സ, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്‍മണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ് ആണ്.

ഹുമറും ഷാജഹാനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ ആണ്. രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ആര്‍ട് അരുണ്‍ മോഹനന്‍, മേക്ക്അപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷന്‍ കൊറിയോഗ്രഫി കനല്‍ കണ്ണന്‍,  ചീഫ് അസോസിയേറ്റ് റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര്‍ നായര്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍ അനന്ദു എസ് കുമാര്‍ എന്നിവരാണ്.

Read More: തുടക്കം ഗംഭീരം, 'പഠാന്' ആദ്യ ദിവസം കേരളത്തില്‍ നിന്ന് നേടാനായത്

Follow Us:
Download App:
  • android
  • ios