ഡോ. രജിത്‍കുമാര്‍ നായകനാകുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2.
രണ്ടു കുടുംബങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രശ്‍നങ്ങളും രസകരമായി അവതരിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
അലക്സിയും സൂസനും വീടിന്റെമുകളിലത്തെ നിലയിൽ താമസിക്കാൻ എത്തുന്നതോടുകൂടി താഴത്തെനിലയിൽ താമസിക്കുന്ന സുഹാസിനിയുമായി ഉണ്ടാകുന്നപ്രശ്‍നങ്ങളാണ് പരമ്പരയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
ബിഗ് ബോസ് ഫെയിം ഡോക്ടർ രജിത്കുമാർ അലക്സി എന്ന കഥാപാത്രത്തെയും അതോടൊപ്പം അലക്സിയുടെ പിതാവായ ഫെർണാണ്ടസിന്റെ ആത്മാവായും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. കൂടാതെ കൃഷ്‍ണപ്രഭ , മല്ലിക സുകുമാരൻ , അനുജോസഫ് , അനൂപ് ശിവസേനൻ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു
ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 ഏഷ്യാനെറ്റിൽ 28 മുതൽ എല്ലാ ശനിയാഴ്‍ചയും ഞായറാഴ്‍ച യും രാത്രി 9.30 നു സംപ്രേക്ഷണം ചെയ്യുന്നു.
