ദുല്‍ഖറിന്റെ പുതിയ സിനിമയായ മണിയറയിലെ അശോകനും ഓണ്‍ലൈൻ റിലീസിന്. നെറ്റ്ഫ്ലിക്സ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. ജേക്കബ് ഗ്രിഗറി നായകനായി എത്തുന്നു. വിനീത് കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.  വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ നിര്‍മിക്കുന്ന മണിയറയിലെ അശോകന്റെ ഛായാഗ്രഹണം- സജാദ് കാക്കു. എഡിറ്റിങ്  അപ്പു ഭട്ടതിരി.  സംഗീതം  ശ്രീഹരി കെ നായർ. ഓഗസ്റ്റ് 31ന് ആണ് ചിത്രം റിലീസ് ചെയ്യുക. ടൊവിനൊയുടെ  കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസ് എന്ന ചിത്രവും ഓണ്‍ലൈനിലാണ് റിലീസ് ചെയ്യുക. ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചത് വിവാദമായിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഓൺലൈനില്‍ ലീക്കായതിനാലാണ് ഓണ്‍ലൈൻ റിലീസ് സമ്മതിച്ചത് എന്നാണ് തിയറ്റര്‍ ഉടമകള്‍ പറഞ്ഞത്.