ദുല്‍ഖറിനൊപ്പം കട്ടക്ക് നിന്ന് മനോഹരമായാണ് അമാല്‍ ചുവടുകള്‍ വെയ്ക്കുന്നത്
അഭിനയത്തില്‍ മാത്രമല്ല ഡാന്‍സിലും പാട്ടിലും കഴിവ് തെളിയിച്ചയാളാണ് ഡിക്യു. എന്നാല്‍ ദുല്‍ഖര്‍ മാത്രമല്ല ഭാര്യ അമാല്‍ നല്ലൊരു ഡാന്‍സറാണ് എത്ര പേര്‍ക്കറിയാം. അപ്പോള്‍, ഇരുവരും ഒന്നിച്ചൊരു ഡാന്‍സ് കളിച്ചാല്‍ എങ്ങനെയിരിക്കും,അത് പൊളിക്കില്ലേ? ദുല്‍ഖറും ഭാര്യ അമാലും ഒന്നിച്ച് കളിച്ചൊരു ഡാന്‍സ് വൈറലായികഴിഞ്ഞു. ദുല്‍ഖറിനൊപ്പം 'കട്ടയ്ക്ക്' നിന്ന് മനോഹരമായാണ് അമാല്‍ ചുവടുകള്‍ വെയ്ക്കുന്നത്. ഇതാദ്യമായാണ് ദുല്‍ഖറും അമാലും ഒന്നിച്ച് ഡാന്‍സ് കളിക്കുന്ന വീഡിയോ പ്രേക്ഷകരിലേക്കെത്തുന്നത്. എന്തായാലും അതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍.
