Asianet News MalayalamAsianet News Malayalam

സീതരാമത്തിന്‍റെ വിജയം ആവര്‍ത്തിക്കാന്‍ ദുല്‍ഖര്‍; 'ലക്കി ഭാസ്കർ' ഷൂട്ടിംഗ് ആരംഭിച്ചു

ഒരു സാധാരണക്കാരനായ മനുഷ്യന്‍ അസാധ്യമായ നേട്ടങ്ങള്‍ നേടുന്ന ഇതിവൃത്തമാണ് ചിത്രത്തിന്‍റെ കഥ പറയുന്നത് എന്നാണ് സൂചന.  

dulquer salmaan lucky bhaskar shooting started at hyderabad vvk
Author
First Published Sep 24, 2023, 6:55 PM IST

ഹൈദരാബാദ്:  ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം "ലക്കി ഭാസ്കർ" ഷൂട്ടിംഗ് ആരംഭിച്ചു. ധനുഷിന്‍റെ വന്‍ വിജയം നേടിയ വാത്തി ഒരുക്കിയ വെങ്കി അറ്റ്ലൂരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ലക്കി ഭാസ്കറിന്റെ നിർമ്മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. സീത രാമത്തിന് ശേഷം അന്യഭാഷയിലെ ദുൽഖർ സൽമാന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രം എന്ന നിലയില്‍ പ്രേക്ഷകർക്ക് വൻ പ്രതീക്ഷയാണ് ചിത്രത്തില്‍ പുലര്‍ത്തുന്നത്.

ഒരു സാധാരണക്കാരനായ മനുഷ്യന്‍ അസാധ്യമായ നേട്ടങ്ങള്‍ നേടുന്ന ഇതിവൃത്തമാണ് ചിത്രത്തിന്‍റെ കഥ പറയുന്നത് എന്നാണ് സൂചന.  ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  ദേശീയ അവാർഡ് ജേതാവായ നവീൻ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. 

ഹൈദരാബാദില്‍ ചിത്രത്തിന്‍റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. പൂജയോടെയാണ് ചിത്രം ആരംഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഇറങ്ങും. നേരത്തെ ദുല്‍ഖറിന്‍റെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. 

അതേ സമയം ദുല്‍ഖര്‍ നായകനായി അവസാനം പ്രദര്‍ശനത്തിന് എത്തിയ ചിത്രം കിംഗ് ഓഫ് കൊത്തയ്‍ക്ക് റിലീസിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടായിരുന്നു കിംഗ് ഓഫ് കൊത്ത എത്തിയത്. ദുല്‍ഖറിന്റെ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഒടിടി റിലീസ് സെപ്‍തംബര്‍ 22ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍ കിംഗ് ഓഫ് കൊത്തിയുടെ ഒടിടി സ്‍ട്രീമിംഗ് നാളെയായിരിക്കില്ല മറിച്ച് സെപ്‍തംബര്‍ 28നോ 29നോ ആയിരിക്കുമെന്ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അറിയിച്ചിരിക്കുകയാണ്.

ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്.

പ്രശസ്ത യൂട്യൂബറുടെ സ്വപ്ന പദ്ധതി സഫലമാക്കാന്‍ നയന്‍താര

'കുടുംബവിളക്കിലെ സഞ്ജന മൗനരാഗത്തിലെ കിരണിനെ വിവാഹം കഴിച്ചോ ?' : ചിത്രം കണ്ട് പകച്ച് ആരാധകര്‍

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios