Asianet News MalayalamAsianet News Malayalam

'കണ്ണൂർ സ്ക്വാഡ്' കേറി കൊളുത്തി മക്കളെ..; വാപ്പച്ചിയുടെ സിനിമയെ പുകഴ്ത്തി ദുൽഖറും

കണ്ണൂർ സ്ക്വാഡിനെ പ്രശംസിച്ച്  ദുൽഖർ സൽമാൻ.

Dulquer Salmaan praises Kannur Squad movie mammootty Roby Varghese Raj nrn
Author
First Published Sep 28, 2023, 4:07 PM IST

പുതുമുഖ സംവിധായകർക്ക് എന്നും അവസരങ്ങളുടെ വാതിൽ തുറന്നിടുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും അത്തരം ചിത്രങ്ങളാണ്. ഇവയെല്ലാം തന്നെ സൂപ്പർ ഹിറ്റായ, പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ് എന്നതാണ് വസ്തുത. അത്തരത്തിലൊരു പുതുമുഖ സംവിധായക ചിത്രമായിരുന്നു 'കണ്ണൂർ സ്ക്വാഡ്'. റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. മുൻവിധികളെ മാറ്റിമറിക്കുന്ന പ്രകടനമാണ് കണ്ണൂർ സ്ക്വാഡ് ആദ്യദിനം തന്നെ കാഴ്ചവച്ചിരിക്കുന്നത്. യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു പൊൻതൂവൽ എന്നാണ് ഏവരും പറയുന്നത്.

ഈ അവസരത്തിൽ കണ്ണൂർ സ്ക്വാഡിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു ദുൽഖറിന്റെ പ്രതികരണം. "എനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി. ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു", എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ കമന്റുകളുമായി മമ്മൂട്ടി ഫാൻസും രം​ഗത്തെത്തി. 

"ദി കിം​ഗ് മമ്മൂക്ക, റോഷാക്ക് ശേഷം പൂർണ്ണമായി സംതൃപ്തി നൽകിയ മമ്മൂക്ക പടമാണ്  കണ്ണൂർ സ്‌ക്വാഡ് . ,ഗംഭീര ടെക്നിക്കൽ സൈഡ് മാറ്റി നിർത്തിയാലും മമ്മൂട്ടി എന്ന അഭിനേതാവ് പെർഫോമൻസ് തന്നെ ധാരാളം സിനിമ കണ്ടിരിക്കാൻ, മലയാള സിനിമയിൽ അമാനുഷികത ഇല്ലാതെ പൊലീസ് വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ മമ്മൂക്കയോളം പെർഫെക്റ്റായ മറ്റൊരു ചോയിസ് ഇല്ല, ഒരേ ഒരു  പടത്തലവൻ, കൊത്തക്ക് പറ്റാത്തത് കണ്ണൂർ സ്‌ക്വാഡിന് പറ്റി. പടം കൊളുത്തി മക്കളെ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

നവാഗതൻ ആണെങ്കിലും അതിന്റെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ മമ്മൂട്ടി ചിത്രം ​ഗംഭീരമായി അണിയിച്ചൊരുക്കിയ സംവിധായകന്‍ റോബിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. മമ്മൂട്ടിയ്ക്കൊപ്പം വിജയരാഘവൻ, റോണി ഡേവിഡ്, മനോജ് കെ യു, അസീസ് നെടുമങ്ങാട്, ദീപക് തുടങ്ങി നിരവധി പേർ അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹമ്മദ് ഷാഫിയും റോണിയും ചേർന്നാണ്. 

അപര്‍ണ്ണയുടെ മകള്‍ക്ക് 'അമ്മ'യാവാന്‍ നടി അവന്തിക തയ്യാര്‍; പക്ഷെ...

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios