Asianet News MalayalamAsianet News Malayalam

ദുല്‍ഖര്‍ ഐപിഎസുകാരൻ ആകുമ്പോള്‍, ആദ്യ സൂചന നാലിന് അറിയാം!

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് സല്യൂട്ട്.

Dulquer salute film teaser
Author
Kochi, First Published Mar 31, 2021, 8:20 PM IST

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് സല്യൂട്ട്. ദുല്‍ഖര്‍ മുഴുനീള പൊലീസ് ഉദ്യോഗസ്ഥനായാണ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. സിനിമയുടെ ടീസറിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. തന്റെ ഫോട്ടോ ദുല്‍ഖര്‍ ഷെയര്‍ ചെയ്‍തിട്ടുമുണ്ട്. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ എഴുതുന്നത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം. സാനിയ ഇയപ്പനും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്ത മാസം നാലിന് വൈകുന്നേരം ആറ് മണിക്കാണ് പുറത്തുവിടുക.

ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രം പ്രദര്‍ശനത്തിന് എത്താനുണ്ട്.

ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios