ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു (Sita Ramam).

ദുല്‍ഖറിന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സീതാ രാമം'. ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 'സീതാ രാമം' ചിത്രത്തിന്റെ ഫോട്ടോകളും ഗാനങ്ങളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് (Sita Ramam).

ദുല്‍ഖര്‍ നായകനാകുന്ന ചിത്രം റിലീസ് ചെയ്യുക ഓഗസ്റ്റ് അഞ്ചിനാണ്. തെലുങ്കിനു പുറമേ തമിഴിലും മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ഛായാഗ്രഹണം പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സ്വപ്‍ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. ജമ്മു കശ്‍മീരാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ 'സീത' എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. 'അഫ്രീൻ' എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നു. കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പിആര്‍ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയോ പിആര്‍ പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്‍ണര്‍ സില്ലിം മോങ്ക്‍സ് എന്നിവരാണ്. സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. 'സീതാ രാമം' ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സംവിധാഹനു രാഘവപ്പുഡി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് 'റാം' എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും സംവിധാഹനു രാഘവപ്പുഡി പറഞ്ഞിരുന്നു.

Read More : അഫ്സലിന്റെ ശബ്‍ദത്തിൽ 'വരാതെ വന്നത്', 'ടു മെന്നി'ലെ രണ്ടാം ഗാനവും ഹിറ്റ്