വിമാനം എന്ന സിനിമയിലൂടെ നായികയായ നടിയാണ് ദുര്‍ഗ കൃഷ്‍ണ. പ്രേതം 2 അടക്കമുള്ള ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തി. ദുര്‍ഗാ കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ദുര്‍ഗ കൃഷ്‍ണയുടെ പ്രണയത്തെ കുറിച്ചാണ് ചര്‍ച്ച. ദുര്‍ഗ കൃഷ്‍ണയാണ് പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അര്‍ജുൻ രവീന്ദ്രനാണ് തന്റെ കാമുകൻ എന്നാണ് ദുര്‍ഗ കൃഷ്‍ണ പറഞ്ഞത്.

സാമൂഹ്യമാധ്യമത്തില്‍ ആരാധകരോട് സംവദിക്കവെയാണ് ദുര്‍ഗ കൃഷ്‍ണൻ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. കാമുകന്റെ പേര് എന്താണെന്നതിനുള്ള മറുപടിയായിട്ട് അര്‍ജുൻ രവീന്ദ്രന്റെ ഫോട്ടോ പങ്കുവെയ്‍ക്കുകയായിരുന്നു. യുവ സിനിമ നിര്‍മാതാവായ അര്‍ജുനും താനും നാല് വര്‍ഷമായി പ്രണയത്തിലായിട്ട് എന്ന് ദുര്‍ഗ കൃഷ്‍ണ പറയുന്നു. ലൈഫ് ലൈൻ എന്നാണ് അര്‍ജുൻ രവീന്ദ്രൻ ആരാണ് എന്ന ചോദ്യത്തിന് ദുര്‍ഗ കൃഷ്‍ണ മറുപടി പറഞ്ഞത്. അര്‍ജുൻ രവീന്ദ്രന്റെ തന്നെ മറ്റൊരു ഫോട്ടോയും ദുര്‍ഗാ കൃഷ്‍ണൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അര്‍ജുൻ രവീന്ദ്രന്റെ ജന്മദിനത്തില്‍ ആശംസയുമായി ദുര്‍ഗ കൃഷ്‍ണ നേരത്തെ രംഗത്ത് എത്തിയിരുന്നു.

വിവാഹത്തെ കുറിച്ച് ദുര്‍ഗ കൃഷ്‍ണ സൂചന നല്‍കിയിട്ടില്ല.

ജീവിതത്തില്‍ ഒപ്പമുണ്ടാകുന്നതിനും എന്നും സന്തോഷവതിയാക്കുന്നതിനും നന്ദിയെന്നാണ് ദുര്‍ഗാ കൃഷ്‍ണ പറഞ്ഞത്.