സിനിമയിലെ വെള്ളോടിൻ കിങ്ങിണിയാണ് എന്ന ആദ്യ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
മാഡ് ഡാഡ് എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ രേവതി എസ് വർമ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഈ വലയം. നസ്രിയ നസീമിനെ ആദ്യമായി നായികയായി അവതരിപ്പിച്ച സംവിധായിക കൂടിയാണ് രേവതി വർമ. ഒരിടവേളക്ക് ശേഷം മറ്റൊരു പുതുമുഖ നായികയുമായാണ് ഈ വലയത്തിൽ എത്തുന്നത്. ആഷ്ലി ഉഷ എന്ന പുതു മുഖത്തെയാണ് ഈ സിനിമയിലൂടെ രേവതി പരിചയപ്പെടുത്തുന്നത്. കാളിദാസ് ജയറാമാകും ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. ഒപ്പം നീണ്ട കാലത്തിനു ശേഷം ജെറി അമൽ ദേവ് സംഗീത സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഈ വലയം. സിനിമയിലെ വെള്ളോടിൻ കിങ്ങിണിയാണ് എന്ന ആദ്യ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
മമ്മൂട്ടിയുടെ 'റോഷാക്ക്', വമ്പൻ സർപ്രൈസ് നാളെ; 'വി ആർ വെയ്റ്റിംഗ്' എന്ന് ആരാധകർ
റഫീഖ് അഹമ്മദ് ആണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഇത് ആദ്യമായാണ് റഫീഖ് അഹമ്മദു ജെറി അമൽ ദേവും ഒന്നിക്കുന്നത് എന്ന പ്രിത്യേകത കൂടിയുണ്ട് ഈ വലയത്തിന്. ഒരു ഫോക്ക് സ്വഭാവത്തിലാണ് സിനിമയിലെ ഗാനം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ചതിക്കുഴിയുടെ വലയങ്ങളെ കുറിച്ച് സംസാരിക്കുന്ന ചിത്രം പൂർണ്ണമായും ഫീൽ ഗുഡ് സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ഒരു കുടുംബ ചിത്രം കൂടിയാണ്. രഞ്ജിപ്പണിക്കർ, നന്ദു, മുത്തുമണി ഷാലു റഹിം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജി ഡി എസ് എൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോയ് വിലങ്ങൻപാറയാണ് നിർമ്മാണം.
പാ രഞ്‍ജിത്തിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം, 'നച്ചത്തിരം നഗര്‍ഗിരത്' ട്രെയിലര്‍
അതേസമയം പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാം ചിത്രമായ 'നച്ചത്തിരം നഗര്‍ഗിരത്' ന്‍റെ ട്രെയിലർ പുറത്തുവന്നിട്ടുണ്ട്. വലിയ തോതിൽ ചര്‍ ച്ച ചെയ്യപ്പെടേണ്ട ഒരു സിനിമയായി 'നച്ചത്തിരം നഗര്‍ഗിരത്' മാറുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. തമിഴകത്ത് എണ്ണം പറഞ്ഞ സിനിമകളില്‍ ഭാഗമായ മലയാളി താരമാണ് കാളിദാസ് ജയറാം. 'പുത്തം പുതു കാലെ', 'പാവ കഥൈകള്‍' എന്നീ ആന്തോളജി ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കാളിദാസ് ജയറാമിന് മികച്ച പേര് നേടിക്കൊടുത്തിരുന്നു. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന കാളിദാസ് ജയറാമിന് ഏറെ പ്രതീക്ഷയുള്ളതാണ് 'നച്ചത്തിരം നഗര്‍ഗിരത്'. ഓഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും.
