Asianet News MalayalamAsianet News Malayalam

Emergency Movie : കഥയും സംവിധാനവും കങ്കണ; ഇന്ദിരാ ഗാന്ധിയായി 'എമര്‍ജന്‍സി'യില്‍

അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും

emergency movie first look kangana ranaut as indira gandhi Manikarnika Films
Author
Thiruvananthapuram, First Published Jul 14, 2022, 11:02 AM IST

കങ്കണ റണൌത്ത് (Kangana Ranaut) മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി (Indira Gandhi) സ്ക്രീനിലെത്തുന്ന ചിത്രം എമര്‍ജന്‍സിയുടെ (Emergency) ഫസ്റ്റ് ലുക്ക് പുറത്തെത്തി. ടീസര്‍ അടക്കമാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഏറെ പ്രകടന സാധ്യതയുള്ള വേഷം ഏറെ ശ്രദ്ധേയമായാവും കങ്കണ കൈകാര്യം ചെയ്യുകയെന്ന് പ്രതീക്ഷയുണര്‍ത്തുന്നതാണ് പുറത്തു വന്നിരിക്കുന്ന അനൌണ്‍സ്‍മെന്‍റ് ടീസര്‍. കേന്ദ്ര കഥാപാത്രമായ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍മ്മാണവും കങ്കണയാണ് നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

പേര് സൂചിപ്പിക്കുംപോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നതിനു മുന്നോടിയായി മണികര്‍ണിക ഫിലിംസിന്‍റെ പേരില്‍ പുതിയ യുട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇതിലൂടെയാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സിയായിരുന്നു സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജ​ഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്.

ALSO READ : തിയറ്ററില്‍ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു; ഒടിടി റിലീസില്‍ വന്‍ അഭിപ്രായവുമായി ഡിയര്‍ ഫ്രണ്ട്

തന്‍വി കേസരി പശുമാര്‍ഥിയാണ് എമര്‍ജസിയുടെ അഡീഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, ഛായാ​ഗ്രഹണം ടെറ്റ്സുവോ ന​ഗാത്ത, എഡിറ്റിം​ഗ് രാമേശ്വര്‍ എസ് ഭ​ഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, പ്രോസ്തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്കി, സം​ഗീതം ജി വി പ്രകാശ് കുമാര്‍. ചിത്രം 2023ല്‍ തിയറ്ററുകളില്‍ എത്തും.

Follow Us:
Download App:
  • android
  • ios