ദൃശ്യം 2 എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് എസ്‍തര്‍. ബാലതാരമായി വന്ന് വെള്ളിത്തിരയില്‍ മുന്നേറുന്ന നടിയാണ് എസ്‍തര്‍. എസ്‍തറിന് ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമായിട്ടുണ്ട്. ഇപ്പോഴിതാ എസ്‍തറിന്റെ ഫോട്ടോയ്‍ക്ക് വന്ന ഒരു കമന്റിന് താരം മറുപടി പറഞ്ഞതാണ് ചര്‍ച്ച. എസ്‍തര്‍ തന്നെയായിരുന്നു തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തത്. വിമര്‍ശിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് എസ്‍തര്‍ അനില്‍.

കൂട്ടുകാര്‍ക്കൊപ്പം ബംഗ്ലൂരില്‍ നിന്ന് എടുത്ത ഫോട്ടോയായിരുന്നു എസ്‍തര്‍ പങ്കുവെച്ചത്.  എസ്‍തറിന് ആശംസകളുമായി ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു. എസ്‍തറിനെ അഭിനന്ദിക്കുകയായിരുന്നു ഒട്ടേറെ പേര്‍. ചിലര്‍ മോശം കമന്റുമായി എത്തി. ഹിന്ദി സിനിമയില്‍ അഭിനയിക്കാനുള്ള യോഗ്യതയായി, ഇനി ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം എന്നായിരുന്നു കമന്റ്. ഇതിന് മികച്ച മറുപടി തന്നെ എസ്‍തര്‍ അനിലും നല്‍കി.

എന്റെ യോഗ്യത നിശ്ചയിക്കാൻ സാര്‍ ആരാണ് എന്നായിരുന്നു എസ്‍തറിന്റെ മറുപടി.

റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ എന്ന് ദൃശ്യം 2വിനെ സൂചിപ്പിച്ചുള്ള കമന്റിന് നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാൻ നില്‍ക്കേണ്ട എന്നായിരുന്നു എസ്‍തറിന്റെ മറുപടി.